സെനറ്റിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളോടാണ് ബൈഡന്‍ ഇക്കാര്യം അഭ്യര്‍ഥിച്ചത്. ഫെബ്രുവരി രണ്ടാം വാരത്തില്‍ ട്രംപിനെതിരായ വിചാരണ സെനറ്റില്‍ ആരംഭിക്കാനിരിക്കെയാണ് ബൈഡന്‍റെ പ്രതികരണം.യു.എസ് ഭരണസിരാ കേന്ദ്രമായ കാപിറ്റല്‍ ഹില്‍ കെട്ടിടത്തില്‍ നടന്ന ആക്രമണത്തിെന്റ പിന്നില്‍ നിന്നുവെന്നതിനാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.യു.എസ് മുന്‍ വൈസ് പ്രസിഡന്‍റ് ഡിക് ചിനിയുടെ മകളും റിപ്പബ്ലിക്കനുമായ ലിസ് ചീനി വരെ ജനപ്രതിനിധി സഭയിലെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. സെനറ്റില്‍ മൂന്നില്‍ രണ്ട് വോട്ട് നേടിയാലേ ട്രംപിനെ ഇംപീച്ച് ചെയ്യാനാകൂ.