ചൊവ്വാഴ്ച നിര്‍മാതാക്കളും വിതരണക്കാരുമായി തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍, ഇളവുകളുടെ കാര്യത്തില്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്‌സിബിറ്റേഴ്‌സ് ആവശ്യപ്പെട്ടു. വിനോദ നികുതിയും വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജും ഒഴിവാക്കണമെന്നാണ് ആവശ്യം.സിനിമാ പ്രദര്‍ശനം സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ചയെന്നും തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. ജനുവരി അഞ്ച് മുതല്‍ സിനിമാ തിയറ്ററുകള്‍ തുറക്കുമെന്നായിരുന്നു വിവരം. കര്‍ശന മാര്‍ഗനിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. തിയറ്ററുകളില്‍ സീറ്റിന്റെ പകുതി പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. കൂടാതെ കൊവിഡ് മാനദണ്ഡം പാലിക്കണം. ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്താമാക്കി.