ദുബായിലെ സ്കൂള്‍ ബസുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
ആര്.ടി.എ വഹിക്കുന്ന സ്കൂള്‍ ബസുകളില്‍ ഇനി മുതല്‍ ശേഷിയുടെ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്ന് ആര്.ടി.എ പുതിയ സര്‍ക്കുലറില്‍ നിര്‍ദേശം നല്കി.വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആര്‍ടിഎ നടത്തുന്ന ദുബായ് ടാക്സി കോര്പ്പറേഷന് (ഡി.ടി.സി) നിരവധി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും കര്‍ശന നിര്‍ദേശമുണ്ട്. വാഹനങ്ങളില്‍ ഉള്കൊള്ളിക്കാന് കഴിയുന്ന മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിെന്റ 50 ശതമാനം മാത്രമായി പരിമിതപ്പെടുത്തിയതായി ഡി.ടി.സി ഓപ്പറേഷന് ആന്റ് കൊമേഴ്സ്യല്‍ അഫയേഴ്സ് ഡയറക്ടര്‍ മര്വാന് അല്‍ സറൂണി പറഞ്ഞു. ഒപ്പം ബസില്‍ കയറുന്നതിന് മുമ്ബ് ബസ് അസിസ്റ്റന്റുമാര്‍ പതിവായി വിദ്യാര്‍ഥികളുടെ താപനില പരിശോധനയും നടത്തും .അദ്ദേഹം കൂട്ടിച്ചേര്‍ത്തു.