സ്ഥാനാര്‍ത്ഥിയാകണ മെന്നാവശ്യപ്പെട്ട് വിവിധ മുന്നണികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രാഷ്രീയത്തിലേക്കില്ലെന്നും ഫുട്‌ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടമെന്നും ഐ.എം. വിജയന്‍ ട്വന്റിഫോറിനോട് പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഐ.എം. വിജയന്‍ ട്വന്റിഫോറിനോട് നിലപാട് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥിയാകണമെന്നാവശ്യപ്പെട്ട് വിവിധ മുന്നണികള്‍ സമീപിച്ചിരുന്നു. എല്ലാവരും സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലേക്കില്ല. ഫുട്‌ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഐ.എം. വിജയന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ വിജയസാധ്യത കണക്കിലെടുത്ത് കലാ കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.