രണ്ട് മാസത്തോളമുള്ള ഇടവേളയ്ക്ക് ശേഷമാണ് ഒന്‍പതാം ഘട്ട ചര്‍ച്ചകള്‍ സാധ്യമാകുന്നത്. സുബാന്‍സിരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ ഗ്രാമത്തില്‍ ചൈന നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. ന്യായീകരിക്കാനാകാത്ത മറുപടിയാണ് ഇക്കാര്യത്തില്‍ ചൈന നല്‍കിയത്.മേഖലയില്‍ സംഘര്‍ഷം ലഘൂകരിയ്ക്കാനും നിയന്ത്രണരേഖയ്ക്ക് പിന്നിലേയ്ക്ക് പിന്മാറാനും സേനകള്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തിലും മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇത് അടക്കമുള്ള വിഷയങ്ങളാകും ഒന്‍പതാം ഘട്ട ചര്‍ച്ചയിലെ അജണ്ട. ചൈനീസ് മേഖലയായ മോള്‍ഡോ അതിര്‍ത്തിയില്‍ നടക്കുന്ന ചര്‍ച്ച ഇന്ത്യയെ മലയാളിയായ 14 കോര്‍പ്പ്‌സ് കമാണ്ടര്‍ ലഫ്റ്റനന്റ് ജനറല്‍ പി.ജി.കെ മേനോന്‍ നയിക്കും. സംഘര്‍ഷം ലഘൂകരിയ്ക്കല്‍ പിന്മാറ്റം അടക്കമുള്ള വിഷയങ്ങളില്‍ നേരത്തെയുണ്ടാക്കിയ ധാരണകള്‍ പൂര്‍ണമായും ഫലപ്രദമായി യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.