നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദന്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്
പോലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചത്തലത്തിലാണു നടപടി.ഇതുസംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം അന്വേഷിക്കും. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ ആരോപണമുള്ളതിനാല്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന് റൂറല്‍ എസ്പി ശിപാര്‍ശ ചെയ്തിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചിരുന്നത്.വീട് ഒഴിപ്പിക്കാനുള്ള പോലീസിന്റെ തിടുക്കമാണു മരണത്തിനു കാരണമായതെന്ന് മരിച്ച രാജന്റെയും അന്പിളിയുടെയും മക്കളായ രഞ്ജിത്തും രാഹുലും ആരോപിച്ചിരുന്നു