പത്താം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പ് തുടങ്ങിതായി ഒമാന്‍ സാമ്ബത്തികകാര്യ മന്ത്രാലയം അറിയിച്ചു

0

2021 മുതല്‍ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് അംഗീകാരം നല്‍കിയിരുന്നു. പത്താം പഞ്ചവത്സര പദ്ധതി കാലയളവില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സാമ്ബത്തികകാര്യ മന്ത്രി ഡോ.സഈദ് ബിന്‍ മുഹമ്മദ് അല്‍ സഖ്രി പറഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി പ്രതിവര്‍ഷം 27000 തൊഴിലവസരങ്ങള്‍ എന്ന തോതില്‍ 1.35 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആേഗാള വിപണി കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുന്നതിന് ഒപ്പം സാമൂഹിക ക്ഷേമ പദ്ധതികള്‍ വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്. ധനകാര്യ സുസ്ഥിരത കൈവരിക്കുന്നതിനാണ് പദ്ധതി കാലയളവില്‍ മുന്‍ഗണന നല്‍കുന്നത്. 2024ഓടെ ധനകമ്മിയില്‍ കാര്യമായ കുറവ് വരുത്തുന്നതിന് ഒപ്പം 65 ദശലക്ഷം റിയാലിന്‍െറ നീക്കിയിരിപ്പുമാണ് ലക്ഷ്യമിടുന്നത്. ഒമാന്‍െറ സുസ്ഥിര ഭാവി ലക്ഷ്യമിട്ടുള്ള വിഷന്‍ 2040 ആദ്യ പടിയാണ് പത്താം പഞ്ചവത്സര പദ്ധതി.

You might also like

Leave A Reply

Your email address will not be published.