ശക്തരായ മുംബൈ സിറ്റി എഫ്സിയാണ് കേരളത്തിന്റെ എതിരാളികള്‍. ഈ ഐഎസ്‌എല്‍ സീസണിലെ 44-ാം മത്സരമാണിത്. രാത്രി 7.30 നാണ് മത്സരം.അവസാന മത്സരത്തില്‍ ഹൈദരബാദിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന് കളത്തിലിറങ്ങുക. ഈ സീസണില്‍ ആദ്യ ആറ് മത്സരങ്ങളിലും ജയം കണ്ടെത്താന്‍ സാധിക്കാത്ത കഷ്ടപ്പെടുകയായിരുന്ന ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തില്‍ താളം കണ്ടെത്തിയത് മഞ്ഞപ്പടയുടെ ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നു.ഏഴ് മത്സരത്തില്‍ നിന്ന് ഒരു ജയവും മൂന്ന് വീതം സമനിലയും തോല്‍വിയും വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒമ്ബതാം സ്ഥാനത്താണ്. അതേസമയം, ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കരുത്തരായ ബാംഗ്ലൂര്‍.