പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ക്ക് വീണ്ടും ദേശീയ തലത്തില്‍ അംഗീകാരം

0

ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളത്തിന്‍്റെ നേട്ടം എടുത്ത് പറഞ്ഞിരിക്കുന്നത്.പ്രാഥമിക വിദ്യാഭ്യാസ കാര്യത്തില്‍ രാജ്യത്തെ 96 % കുട്ടികള്‍ വിദ്യാലയ പ്രവേശനം നേടി എന്ന് അവകാശപ്പെടുന്ന രേഖ ഇക്കാര്യത്തിലും പഠനത്തുടര്‍ച്ചയിലും കേരളമാണ് മുന്‍പന്തിയില്‍ എന്ന് പറയുന്നുണ്ട്. ആറ് വയസ് മുതല്‍ 13 വയസുവരെ പ്രായത്തിലുള്ള മുഴുവന്‍ കുട്ടികളും സ്കൂളില്‍ ഹാജരാകുന്നു. ഈ കാലഘട്ടത്തിലെ 100 % കുട്ടികളുടെയും സ്കൂള്‍ പ്രവേശനവും തുടര്‍ച്ചയും ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടുന്ന പതിനാല് മുതല്‍ പതിനേഴ് വയസു വരെ പ്രായക്കാരില്‍ 98.3% പേര്‍ സ്കൂളില്‍ ഹാജരാകുന്നു എന്ന സവിശേഷതയും കേരളത്തിന് മാത്രം അവകാശപ്പെട്ടത്.കേരളം ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ചത് അനന്യമായ മാതൃകയാണ്. 2020 ജനുവരിയില്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ട ഇന്ത്യ റിപ്പോര്‍ട്ട് ഡിജിറ്റല്‍ എജ്യുക്കേഷന്‍ ലേണിംഗ് ഇനീഷ്യേറ്റീവ്സ് അക്രോസ് ഇന്ത്യ എന്ന രേഖ കേരളത്തിന്‍്റെ ഡിജിറ്റല്‍ വിദ്യാഭ്യാസം മാതൃകാപരമാണെന്ന് വ്യക്തമാക്കിയിരുന്നു.

You might also like

Leave A Reply

Your email address will not be published.