അല്‍ അറബിയ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് സഊദി വിദേശ കാര്യ മന്ത്രി സഊദി യുഎസ് ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയത്. അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം സഊദി അറേബ്യ നടത്തിയ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. ജോ ബൈഡന്റെ ഭരണത്തിന്‍ കീഴില്‍ യുഎസുമായി മികച്ച ബന്ധം പുലര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നായിരുന്നു സഊദി വിദേശ കാര്യ മന്ത്രിയുടെ പ്രതികരണം. മുന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴില്‍ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ നടത്തിയ നിയമനങ്ങള്‍ പൊതുവായ പ്രശ്നങ്ങളെക്കുറിച്ച് അദേഹത്തിന് ധാരണ ഉണ്ടെന്നാണ് മനസിലാക്കി തരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യെമനിലെ സ്ഥിതി സംബന്ധിച്ച് ഞങ്ങള്‍ക്ക് കൂട്ടായ ലക്ഷ്യങ്ങളുണ്ടെന്ന് ബൈഡന്‍ ഭരണകൂടം മനസിലാക്കിയേക്കും. യുദ്ധം അവസാനിപ്പിക്കാന്‍ യെമന്റെ ഏറ്റവും നല്ല താല്‍പ്പര്യമാണെന്ന് ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യ മനസ്സിലാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യമന്റെ താല്‍പ്പര്യമാണ് ഏറ്റവും പ്രധാനമെന്ന് ഹൂതികള്‍ തീരുമാനിച്ചാല്‍ പരിഹാരത്തിലെത്താന്‍ അത് സഹായകരമാകും. യമന്‍ മലേഷിയെ തീവ്രവാദ സംഘടനയായി യുഎസ് അടുത്തിടെ പ്രഖ്യാപിച്ചത് ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെമനില്‍ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള അടിസ്ഥാന മൗലികതയാണ് റിയാദ് കരാര്‍.ഇറാന്റെ ആണവ ശേഷി, ബാലിസ്റ്റിക് മിസൈലുകള്‍, പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ള ഭാവി ചര്‍ച്ചകളില്‍ ഗള്‍ഫ് സഖ്യകക്ഷികളെയും ഇസ്‌റാഈലിനെയും ഉള്‍പ്പെടുത്തുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) എന്നറിയപ്പെടുന്ന മുമ്ബത്തെ ഇറാന്‍ കരാര്‍ ദുര്‍ബലമായിരുന്നു. ഈ മേഖലയിലെ രാജ്യങ്ങളുമായി ഏകോപനത്തിന്റെ അഭാവം ഉണ്ടായിരുന്നതായിരുന്നു അതിനുള്ള കാരണം. 2015 ല്‍ യുഎസിനൊപ്പം കരാര്‍ ഒപ്പിട്ട യൂറോപ്യന്‍ രാജ്യങ്ങള്‍ കരാര്‍ ‘അപൂര്‍ണ്ണമാണെന്ന്’ ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഭരണകൂടത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരുത്താനും പൗരന്മാരുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഫൈസല്‍ രാജകുമാരന്‍ വ്യാഴാഴ്ച ആഹ്വാനം ചെയ്‌തു. ഇറാനിലെ സ്വന്തം പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഭാഷണത്തിനായി ഇറാന്‍ നടത്തിയ ആവശ്യങ്ങള്‍. അവര്‍ ഗൗരവമുള്ളവരല്ല.. സമാധാനത്തിനായി ഞങ്ങളുടെ കൈ ഇറാനിലേക്ക് നീട്ടിയിട്ടുണ്ട്, പക്ഷേ ഇറാന്‍ അത് ഗൗരവത്തില്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.