ആശുപത്രികളില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ കഴിയുന്നവരുടെ എണ്ണം നാലായിരം കടന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച വരെ 4,076 പേരാണ് വെന്റിലേറ്ററുകളില്‍ ഉള്ളത്.രാജ്യത്ത് ശനിയാഴ്ച പുതിയതായി 33,552 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 1,348 മരണങ്ങളും കോവിഡ് ബാധമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യഥാര്‍ഥ കൊവിഡ് വൈറസിനേക്കാള്‍ കൂടുതല്‍ മാരകമാണ് പുതിയ വൈറസ് എന്നതിന് പ്രാഥമികമായി തെളിവുകളുണ്ട്. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിന് പുറമേ, വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണനിരക്കുമായി ബന്ധവുമുണ്ട്. ഇത് 30 മുതല്‍ 70 ശതമാനം വരെ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.