ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നുള്ള ആദ്യ യാത്ര യു.എ.ഇയിലേക്ക്
ഗള്‍ഫ് എയറിെന്റ വിമാനമാണ് അബൂദബിയിലേക്ക് ആദ്യമായി പറന്നുയര്‍ന്നത്. ഗതാഗത മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ്, എയര്‍പോര്‍ട്ട് കമ്ബനി അധികൃതര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത് കൂടിയായിരുന്നു കന്നിയാത്ര. അബൂദബി ഡെവലപ്മെന്റ് ഫണ്ട് ഡയറക്ടര്‍ മുഹമ്മദ് സൈഫ് അസ്സുവൈദി, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി, മാധ്യമ പ്രവര്‍ത്തകര്‍, വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.യു.എ.ഇയിലേക്ക് പ്രഥമ യാത്രാ സര്‍വിസ് ആരംഭിച്ചു കൊണ്ട് പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. 2016 ഫെബ്രുവരിയില്‍ ആരംഭിച്ച പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയര്‍പോര്‍ട്ട് നവീകരണ പദ്ധതിക്ക് അബൂദബി ഡെവലപ്മെന്റ് ഫണ്ട് നല്കിയ സഹായത്തിന് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. നേരത്തെയുള്ള ടെര്‍മിനലിനേക്കാള്‍ നാലിരട്ടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പുതിയ സംവിധാനത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.