മസ്കത്ത് ഫെസ്റ്റിവല്‍ റദ്ദാക്കുന്നത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്. ഈ വര്‍ഷത്തെ മസ്കത്ത് ഫെസ്റ്റിവല്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി റദ്ദാക്കി.ഫെസ്റ്റിവല്‍ നടത്താനിരുന്നത് ജനുവരി 15 മുതല്‍ ഫെബ്രുവരി 16 വരെയാണ്. ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനാലാണ് ഫെസ്റ്റിവല്‍ റദ്ദാക്കുന്നതെന്ന് മസ്കത്ത് നഗരസഭ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിവലും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ മരണത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.