മനാമ: 94 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. 90,692 ചതുരശ്ര മീറ്ററില്‍ പരന്നു കിടക്കുന്ന അല്‍ കുബ്റ ബഹ്റൈനിലെ വലിയ പാര്‍ക്കുകളിലൊന്നാണ്. മുഹറഖ് ഗവര്‍ണറേറ്റിലെ സുപ്രധാനവും സജീവവുമായ പാര്‍ക്കായി ഇതു മാറും. എയര്പോര്ട്ടിനടുത്തായതിനാല് കൂടുതല്‍ പേര് ഇവിടെ സന്ദര്ശകരായെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലുമായി സഹകരിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ ഹരിത പ്രദേശങ്ങള്‍ സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ വിവിധ പദ്ധതികള്‍ മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ചൈല്‍ഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ കളിയുപകരണങ്ങള്‍ കുട്ടികള്‍ക്കായി ഇവിടെ സ്ഥാപിക്കും. 2,000 ചതുരശ്ര മീറ്റര്‍ വിവിധ കളിയുപകരണങ്ങള്ക്കായി നീക്കിവെക്കും. വ്യായാമത്തിനായി 23 ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കുക. ഓരോ ഉപകരണവും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിഡിയോയും ഒരുക്കും. ഓരോ ഉപകരണവും ഉപയോഗിക്കുക വഴി എത്ര കലോറി ശരീരത്തില്‍നിന്നും അലിയിച്ച് കളയാന്‍ സാധിക്കുമെന്ന വിവരവും അറിയാന്‍ സാധിക്കും.ഒരു കിലോമീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള വാക്വേയാണ് ഇവിടെ ഒരുക്കുക. വ്യായാമ വേളയില്‍ ഉന്മേഷദായകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് 60 പോസ്റ്റുകളിലായി ഏഴ് സ്പ്രിങ്ഗ്ലര്‍ വീതം സ്ഥാപിക്കും. കുടുംബങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് റെസ്റ്റ് റൂമുകളും സിമന്റ് സീറ്റുകളും ഒരുക്കും. കൂടാതെ, 525 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഏരിയയുമുണ്ടാകും. രാജ്യത്തിെന്റ ദേശീയപതാക കെട്ടുന്നതിനായി 25 മീറ്റര്‍ ഉയരമുള്ള കാല് സ്ഥാപിച്ചിട്ടുണ്ട്. 10 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള പതാകയായിരിക്കും ഇതില്‍ കെട്ടുക. 33 സുരക്ഷ കാമറകളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്ക്കിന് മധ്യത്തില്‍ നാല് മീറ്റര്‍ ഉയരത്തില്‍ മതില് നീരുറവ സ്ഥാപിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതു പ്രവര്‍ത്തിക്കുക.പരസ്യങ്ങള്‍ക്കും അറിയിപ്പുകള്‍ക്കുമായി ഡിസ്പ്ലേ ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിെന്റ മധ്യഭാഗത്ത് 350 ചതുരശ്ര മീറ്ററില്‍ കുട്ടികള്‍ക്ക് കുടുംബ സമേതമുള്ള ആസ്വാദ്യകരമായ അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്.മുനിസിപ്പല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ആല് ഖലീഫ, മുഹറഖ് മുനിസിപ്പല്‍ ഡയറക്ടറര്‍ ഇബ്രാഹിം അല്‍ ജൗദര്‍, മൂന്നാം മണ്ഡലത്തിലെ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ബാസിം അല്‍ മജ്ദമി എന്നിവരെ കൂടാതെ മന്ത്രാലയ ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചിരുന്നു.