രാജ്യത്ത് വരുംവര്‍ഷങ്ങള്‍ കൂടുതല്‍ സ്വകാര്യ സ്കൂളുകള്‍ തുറക്കുമെന്ന് അധികൃതര്‍
ദോഹ: വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിെന്റ അഞ്ചുവര്‍ഷ പദ്ധതി അവസാനിക്കുന്നതോടെ ഖത്തറിലെ സ്വകാര്യസ്കൂളുകളെ എണ്ണം അഞ്ചൂറിലധികമാകും. മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂള്‍സ് ലൈസന്‍സിങ് വകുപ്പ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി അറിയിച്ചതാണ് ഇക്കാര്യം. അല്‍ റയ്യാന്‍ ടി.വിയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പ്രകാരം ഇരുനൂറിലധികം സ്വകാര്യ സ്കൂളുകള്‍ നിര്‍മിച്ചുകഴിഞ്ഞു. നിലവില്‍ സ്വകാര്യമേഖലയില്‍ സ്കൂളുകളും കിന്റര്ഗാര്ട്ടനുകളുമായി ആകെ 337 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 2,00,782 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ 40,650 ഖത്തരി വിദ്യാര്‍ഥികളാണ്. സ്കൂളുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് നിലവിലെയും ഭാവിയിലെയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാനാണ് അഞ്ചുവര്‍ഷ പദ്ധതി നടത്തുന്നത്.ഇക്കാര്യത്തില്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. പുതിയ സ്കൂളുകള്‍ തുടങ്ങാനായി നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അവസരമൊരുക്കാന്‍ എല്ലാ വര്‍ഷവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മന്ത്രാലയം രജിസ്ട്രേഷന് നടപടികള്‍ തുടങ്ങാറുണ്ട്. രാജ്യത്തിെന്റ വിദ്യാഭ്യാസമേഖലയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്യുകയാണ്. വിവിധ സമൂഹങ്ങള്‍ക്കായുള്ള സ്കൂളുകള്ക്കുവേണ്ടി സ്ഥലം നല്‍കുകയും ചെയ്യുന്നുണ്ട്. 2018ല്‍ പുതിയ സ്കൂളുകള്‍ നിര്‍മിക്കാന്‍ 11 ഇടത്താണ് സ്ഥലം നല്‍കിയിരിക്കുന്നത്. ആവശ്യമായ പാഠ്യപദ്ധതികളുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.അല്വക്റയിലും അല്ഖോറിലുമായി ഇന്ത്യന്‍, ഈജിപ്ഷ്യന്‍, ബ്രിട്ടീഷ്, ദേശീയ പാഠ്യപദ്ധതി പ്രകാരമുള്ള സ്കൂളുകള്‍ക്കായാണ് നാല് സ്ഥലങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തിെന്റയും ആവശ്യകത മുന്‍നിര്‍ത്തിയാണ് ഭൂമി അനുവദിക്കുന്നത്. ചില പ്രവാസിസമൂഹങ്ങള്ക്കായി കൂടുതല്‍ സീറ്റുകള്‍ ആവശ്യമായി വരുന്നുണ്ട്. ഇൗ സാഹചര്യം മൂലമാണ് മന്ത്രാലയം അഞ്ചുവര്‍ഷ പദ്ധതി ആരംഭിച്ചതും നിക്ഷേപകരുടെ സഹായത്തില്‍ പുതിയ സ്കൂളുകള്‍ തുടങ്ങുന്നതും.2022 ഫിഫ ലോകകപ്പ്, 2030 ഏഷ്യന്‍ ഗെയിംസ് പോലുള്ള വമ്ബന്‍ കായികമേളകളുമായി ബന്ധപ്പെട്ട് രാജ്യത്ത് കൂടുതല്‍ വിദ്യാഭ്യാസ സീറ്റുകള്‍ ആവശ്യമായി വരും. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നടപടികളും മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. നേരത്തേ ജനുവരി 30നു കുട്ടികളുടെ രജിസ്ട്രേഷന് അവസാനിച്ചിരുന്നു. എന്നാല്‍, ഇത്തരം സാഹചര്യം കണക്കിലെടുത്ത് പുതിയ കുട്ടികള്‍ക്കുകൂടി പ്രവേശനം സാധ്യമാകുന്ന തരത്തില്‍ രജിസ്ട്രേഷന് വീണ്ടും തുറന്നിട്ടുണ്ട്. ഇതിലൂടെ ഏതു പാഠ്യപദ്ധതിയിലേക്കും കുട്ടികള്‍ക്ക് പ്രവേശനത്തിന് അവസരമുണ്ടാകും. നിലവില്‍ രാജ്യത്തെത്തുന്ന ലോകത്തിലെ പ്രധാനരാജ്യങ്ങളിലുള്ളവര്ക്ക് അനുയോജ്യമായ 30 പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്കൂളുകള്‍ ഖത്തറിലുണ്ട്. തുര്‍ക്കിഷ്, ജാപ്പനീസ് ജര്‍മന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് പാഠ്യപദ്ധതി അടക്കമാണിത്.
സ്കൂളുകളിലെ ഇന്റര്‍നെറ്റ് തടസ്സപ്പെടല്‍ പരിഹരിച്ചു
ചില സ്കൂളുകളില്‍ കഴിഞ്ഞ ചില ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് തടസ്സെപ്പട്ട സംഭവത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്നതിനാലാണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും അറിവിലേക്കായി മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.ജനുവരി മൂന്നിന് ഞായറാഴ്ചയാണ് എല്ലാ പ്രധാനസ്കൂളുകളിലും ഇന്റര്‍നെറ്റ് ആദ്യമായി തടസ്സെപ്പട്ടത്. സ്കൂളുകള്‍ വിവരങ്ങള്‍ അറിയിച്ചയുടന്‍ മന്ത്രാലയത്തിലെ ഐ.ടി വകുപ്പ് അടിയന്തരനടപടികള്‍ സ്വീകരിച്ചു. ഉടന്‍തന്നെ പ്രശ്നകാരണം കണ്ടെത്തി പരിഹരിച്ചു. എല്ലാ സ്കൂളുകളിലും ഉച്ചക്ക് ഒന്നിനുതന്നെ ഇന്റര്‍നെറ്റ് സേവനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.ജനുവരി നാലിന് രാവിലെ 7.15നാണ് രണ്ടാമതായി ഇന്റര്‍നെറ്റ് സേവനം തടസ്സെപ്പട്ടത്. ഉടന്‍തന്നെ മന്ത്രാലയത്തിെന്റ ഐ.ടി വിഭാഗം സ്കൂളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം നല്കുന്ന പ്രധാന കേന്ദ്രത്തിലെ ഉപകരണം പരിശോധിക്കുകയും തകരാറ് കണ്ടെത്തുകയും ചെയ്തു. സേവനം തടസ്സപ്പെട്ട് 45 മിനിറ്റുകള്‍ക്കു ശേഷം രാവിലെ എട്ടിനുതന്നെ ഇന്റര്‍നെറ്റ് സേവനം പുനരാരംഭിക്കുകയും െചയ്തു.ഇത്തരത്തില്‍ ഏതെങ്കിലും തരത്തില്‍ ഇനി ഇന്റര്‍നെറ്റ് തടസ്സപ്പെടുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രാലയത്തിലെ ഐ.ടി വകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്.നിലവില്‍ രാജ്യത്തെ സ്കൂളുകളില്‍, നേരിട്ടുള്ള ക്ലാസ് റൂം പഠനരീതിയും ഓണ്‍ലൈന്‍ പഠനവും സമന്വയിപ്പിച്ചുള്ള അധ്യയനമാണ് നടക്കുന്നത്. ഇതിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും മന്ത്രാലയം അഭിനന്ദിച്ചു.