ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രേ ടെര്‍സ്റ്റേഗന്റെ പ്രകടനമാണ് ബാഴ്‌സലോണയുടെ വിജയക്കൊടി പാറിച്ചത് . രണ്ട് നിര്‍ണായക സേവുകള്‍ നടത്തിയ ടെര്‍സ്റ്റേഗന്‍ ഷൂട്ടൗട്ടിലും രണ്ട് കിക്കുകള്‍ തടുത്തിട്ടു.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പരുക്ക് വില്ലനായത് കാരണം ലയണല്‍ മെസ്സി ഇല്ലാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. 39-ാം മിനിറ്റില്‍ ഫ്രാങ്കി ഡിയോങ്ങിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൈക്കല്‍ ഒയാര്‍സബാല്‍ സോസിഡാഡിന്റെ സമനില ഗോള്‍ നേടി.