വിദേശിയരുടേയും സ്വദേശിയരുടെയും പ്രിയപ്പെട്ട ഇടമായ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു
ഈയിടെയായി കായലില്‍ നിന്നും വലിയ അളവില്‍ ഒഴുകിയെത്തുന്ന മാലിന്യമാണ് ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ അടിഞ്ഞു കൂടുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ ജെസിബി ഉപയോഗിച്ച് പ്രത്യേക ശുചീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു.ഡിസംബര്‍ അവസാന ആഴ്ചയില്‍ ഹെറിറ്റേജ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 5 ദിവസത്തോളം ജെസിബിയുടെ സഹായത്തോടെ വൃത്തിയാക്കിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കകം വീണ്ടും കായലില്‍ നിന്നും പായല്‍ ഉള്‍പ്പെടെയുള്ള മാലിന്യം തീരത്ത് അടിഞ്ഞ് കൂടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടൂറിസം ഡയറക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ചൊവ്വാഴ്ച മുതല്‍ ഒറ്റത്തവണ ശുചിയാക്കല്‍ പ്രക്രിയ ആരംഭിക്കുന്നത്.ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്താന്‍ ഡിറ്റിപിസി ചെയര്‍മാന്‍ അനുവാദം നല്‍കി. ബീച്ചില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മുഴുവന്‍ മാലിന്യവും നീക്കം ചെയ്യുന്നതു വരെ ശുചീകരണ പ്രവര്‍ത്തികള്‍ തുടരും. നഗരസഭയുടെ നേതൃത്വത്തിലും ഒരു ഹിറ്റാച്ചി ഏര്‍പ്പെടുത്തി ശുചീകരണം നടത്തുന്നുണ്ട്. മാലിന്യം കയറ്റി കൊണ്ട് പോകുന്നത് നഗരസഭയാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍്റെ കീഴില്‍ ക്ലീന്‍ ഡെസ്റ്റിനേഷന്‍ ക്യാമ്ബയിന്‍ പദ്ധതി പ്രകാരം 12 കുടുംബശ്രീ തൊഴിലാളികളെയും ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ കീഴില്‍ 12 തൊഴിലാളികളും ഉള്‍പ്പെടെ ആകെ 24 തൊഴിലാളികളും ദിവസവും ഫോര്‍ട്ട് കൊച്ചിയില്‍ ശുചീകരണം നടത്തി വരുന്നുവെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു.