ഇടവേള അവസാനിപ്പിച്ച് പഴയകാല ഫോമിലേക്ക് ലയണല്‍ മെസ്സിയുടെ ബൂട്ടുകളുണര്‍ന്ന ആവേശപോരാട്ടത്തില്‍ എതിരാളികളുടെ തട്ടകത്തില്‍ ജയം പിടിച്ച് കറ്റാലന്‍ പട. അത്ലറ്റികോ ബില്‍ബാവോക്കെതിരെ 3-2നായിരുന്നു ബാഴ്സലോണയുടെ ജയം. പുതിയ പരിശീലകന്‍ മാഴ്സലീഞ്ഞോക്ക് കീഴില്‍ ആദ്യമായി ഇറങ്ങിയ ബില്‍ബാവോ തുടക്കത്തിലേ ആക്രമണത്തിെന്റ കെട്ടഴിച്ച കളിയില്‍ മൂന്നാം മിനിറ്റില്‍ ലീഡെടുത്തത് ആതിഥേയര്‍. ബില്‍ബാവോ മുന്നേറ്റ നിരയിലെ ഇനാകി വില്യംസായിരുന്നു ലീഡെടുത്തത്.പക്ഷേ, അതിവേഗം തിരിച്ചുവന്ന ബാഴ്സയും മെസ്സിയും മൈതാനം നിറഞ്ഞതോടെ മറുപടി ഗോള്‍ വൈകിയില്ല. മെസ്സി നല്‍കിയ മനോഹര പാസ് സ്വീകരിച്ച ഡച്ച് താരം ഫ്രെങ്കി ഡി ജോങ് ഗോളിന് പാകത്തില്‍ നല്‍കിയത് 18 കാരന്‍ പെഡ്രിക്ക്. അതിവേഗം ലക്ഷ്യംകണ്ട താരം ടീമിനെ ഒപ്പമെത്തിച്ചു.മെസ്സി- പെഡ്രി സഖ്യം പിന്നെയും ഗോള്‍ കുറിച്ചതോടെ ആദ്യ പകുതിയില്‍ ബാഴ്സ ലീഡും പിടിച്ചു. 38ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ മെസ്സി 62ാം മിനിറ്റില്‍ പിന്നെയും സ്കോര്‍ ചെയ്തു. അതുകഴിഞ്ഞ് ഹാട്രികിന് ഇരുവട്ടം അവസരം ലഭിച്ചെങ്കിലും നിര്‍ഭാഗ്യം വഴിമുടക്കിയപ്പോള്‍ മെസ്സി ഷോട്ടുകള്‍ ബാറില്‍ തട്ടി മടങ്ങി.ജയത്തോടെ 31 പോയിന്‍റായ റൊണാള്‍ഡ് കോമാെന്റ ടീം ലാ ലിഗ പോയിന്‍റ് നിലയില്‍ അത്ലറ്റികോ മഡ്രിഡ്, റയല്‍ മഡ്രിഡ് എന്നിവക്കു പിറകില്‍ മൂന്നാമതെത്തി. ഒന്നാമതുള്ള അത്ലറ്റിക്കോക്ക് 38 പോയിന്‍റുണ്ട്. കഴിഞ്ഞ ഡിസംബര്‍ എട്ടിന് ചാമ്ബ്യന്‍സ് ലീഗില്‍ സ്വന്തം മൈതാനത്ത് യുവന്‍റസിനോട് ഏകപക്ഷീയമായ മൂന്നു ഗോളിന് തോല്‍വിയറിഞ്ഞ ശേഷം ബാഴ്സ കാര്യമായ ക്ഷതങ്ങളേല്‍ക്കാതെ മുന്നേറുകയാണ്. അവസാന ഏഴ് ലാ ലിഗ കളികളില്‍ അഞ്ചു ജയവും രണ്ട് സമനിലയുമാണ് ടീമിെന്റ സമ്ബാദ്യം.