മണക്കാട് കോവളം റോഡിന് ഇടയിലുള്ള കല്ലാട്ടുമുക്ക് ലും പരിസരപ്രദേശങ്ങളിലുമുള്ള വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫൽ നൽകുന്നു ഭാരവാഹികളായ അനസ് മുഹമ്മദ്,എ കെ ഫാറൂഖ് എന്നിവർ സമീപം
തിരുവനന്തപുരം മണക്കാട് -കോവളം റോഡിന് ഇടയിലുള്ള കല്ലാട്ടുമുക്കിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറെ വർഷങ്ങളായി മഴ പെയ്യുമ്പോൾ റോഡിലും ഓടകളിലും വെള്ളം കെട്ടി ഇരൂ ഭാഗങ്ങളിലും താമസിക്കുന്ന വീടുകളിൽ മലിനജലം കൂടിച്ചേർന്ന് ഒഴുകിയെത്തി താമസിക്കാൻ സൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഈ അവസരത്തിൽ സംജാതമാകുന്നത്
ഈ സമയത്ത് അതുവഴി യാത്ര ചെയ്യുന്ന ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ നിവേദനം നൽകി. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള മേൽ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി കൊണ്ടുള്ള ഉത്തരവായി.
നിവേദനത്തിന്റെ പകർപ്പുകൾ തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രനും, നേമം നിയോജകമണ്ഡലംഎം എൽഎ ഒ രാജഗോപാലിനും, മുൻ എം എൽ എ വി. ശിവൻ കുട്ടിക്കും കൗൺസിലർമാരായ വിജയകുമാരിക്കും( കമലേശ്വരം),സുലോചനനും
( അമ്പലത്തറ), സജി ലാലിനും( കളിപ്പാൻകുളം )എന്നിവർക്കും നൽകുകയുണ്ടായി എല്ലാപേരും ഈ പ്രശ്നപരിഹാരത്തിനായി അടിയന്തരമായി ഇടപെടണമെന്ന് ഉറപ്പു നല്കുകയുണ്ടായി
നിവേദനം ഇസ്ലാമിക് അസോസിയേഷൻ ചെയർമാൻ അഡ്വ എ എം കെ നൗഫൽ,,ജനറൽ സെക്രട്ടറി എച്ച് എസ്മുഹമ്മദ് ഷഫീഖ്,ഭാരവാഹികളായ അനസ് മുഹമ്മദ്,എസ്. സഫറുള്ള,എ കെ ഫാറൂഖ് എന്നിവർ ചേർന്നാണ് നൽകിയത്
അഡ്വക്കേറ്റ് കെ എം കെ നൗഫൽ (ചെയർമാൻ)