വൈറ്റില മേല്‍പ്പാലം നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

0

മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് നാടിന് അഭിമാനമെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന മേല്‍പ്പാലങ്ങള്‍ സര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നതിന്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുണ്ടന്നൂര്‍ മേല്‍പ്പാലം 11 മണിക്ക് തുറന്നു നല്‍കും.ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമായതോടെ സാദ്ധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക് ചടങ്ങുകളില്‍ മുഖ്യാതിതിഥിയാണ്‌.വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്ന സമയം നിശ്ചയിച്ചത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു പരിഗണിച്ചാണ് നിശ്ചയിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.വളരെ സന്തോഷം തോന്നുന്ന നിമിഷമാണെന്നും സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ ചെലവില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയത്‌നമാണ്. തന്നേക്കാള്‍ കൂടുതല്‍ അദ്ദേഹമാണ് ഇതില്‍ പ്രയത്‌നിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.