സിന്‍ജിയാങ്ങില്‍ ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കു നേരെ വര്‍ഷങ്ങളായി െകാടിയ പീഡനം തുടരുന്ന ചൈനക്കെതിരെ പുതിയ നടപടി
ഉയ്ഗൂര്‍ വനിതകളെ അപമാനിച്ച് പ്രസ്താവനയിറക്കിയ യു.എസിലെ എംബസി ട്വിറ്റര്‍ അക്കൗണ്ട് അധികൃതര്‍ പൂട്ടി. @ChineseEmbinUS എന്ന അക്കൗണ്ടിനാണ് പൂട്ട് വീണത്.ഉയ്ഗൂറിലെ മുസ്ലിം സ്ത്രീകള്‍ ഇനിയും ‘കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന മെഷീനുകള’ല്ലെന്നായിരുന്നു ട്വീറ്റ്. ജനുവരി രണ്ടാം വാരം വിലക്കുവീണ ശേഷം ഇതുവരെയും അക്കൗണ്ടില്‍ ട്വീറ്റുകളൊന്നും വന്നിട്ടില്ല.സിന്‍ജിയാങ്ങില്‍ ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കു നേരെ ചൈന വംശഹത്യ നടത്തുന്നതായി വ്യാപക വിമര്‍ശനമുണ്ട്. വിഷയത്തില്‍ യു.എന്‍ ഉള്‍പെടെ ഇടപെട്ടിട്ടും ഉയ്ഗൂറുകള്‍ക്കെതിരായ നടപടികള്‍ അവസാനിക്കാനില്ലെന്നാണ് ചൈനീസ് നിലപാട്. നഗരത്തിലുടനീളം സ്ഥാപിച്ച തടവറകളില്‍ ദശലക്ഷക്കണക്കിന് ഉയ്ഗൂറുകളെ പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുസ്ലിംകള്ക്ക് അവരുടെ മതം അനുഷ്ഠിക്കുന്നത് വിലക്കി പകരം ചൈനീസ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന പാഠങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാക്കുന്നതാണ് ഈ തടവറകള്‍. ഉയ്ഗൂര്‍ മുസ്ലിം സ്ത്രീകളെ നിര്‍ബന്ധ വന്ധ്യംകരണത്തിന് വിധേയമാക്കിയും ഗര്‍ഭഛിദ്രം നടത്തിയും കുടുംബാസൂത്രണം അടിച്ചേല്‍പിച്ചും പിടിമുറുക്കുന്നതായി കഴിഞ്ഞ വര്‍ഷം ജര്‍മന്‍ ഗവേഷക അഡ്രിയന്‍ സെന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ട്വിറ്റര്‍ വിലക്കിനെ കുറിച്ച് ചൈനീസ് എംബസിയോ യു.എസോ പ്രതികരിച്ചിട്ടില്ല.അതിക്രമത്തിന് ട്വീറ്റുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അടുത്തിടെ മുന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക് വീണിരുന്നു.