സൗദി അറേബ്യ അടച്ചിട്ട എല്ലാ അതിര്‍ത്തികളും തുറന്നു. വിമാനങ്ങളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്ന് മുതല്‍ വീണ്ടും സൗദിയിലെത്താന്‍ കഴിയും
ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യത്ത് നിന്നുള്ളവര്‍ സൗദിയിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീതിയെ തുടര്‍ന്നാണ് സൗദി അറേബ്യ അതിര്‍ത്തികള്‍ അടച്ചിട്ടത്.ഇതുവരെ സൗദിയില്‍ ജനിതക മാറ്റം വന്ന കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ രണ്ടാഴ്ചക്ക് ശേഷം ഇന്ന് മുതല്‍ സൗദിയിലേക്ക് വിദേശികള്‍ക്കും സ്വദേശികള്‍ക്കും മടങ്ങാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സൗദിയില്‍ പ്രവേശിക്കുമ്ബോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. ഇതിന് ശേഷം 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. 14 ദിവസത്തിനുള്ളില്‍ രണ്ട് തവണ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണം.ഇന്ത്യയില്‍ നിന്നും വിമാനങ്ങള്‍ നേരിട്ട് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. യാത്രാ നിരോധ പട്ടികയില്‍ നിന്നും ഇന്ത്യയെ നീക്കിയാല്‍ മാത്രമേ പ്രവാസികള്‍ക്ക് നേരിട്ട് സൗദിയിലെത്താനാകൂ. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.