18 വയസ്സില്‍ താഴെയുള്ളവര്‍ക്കും, ഗര്‍ഭിണികള്‍ക്കും വാക്‌സിനേഷന്‍‍ നല്‍കരുത്

0

രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ വിതരണം ശനിയാഴ്ച ആരംഭിക്കാനിരിക്കേ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും, 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കരുതെന്നും ഇതില്‍ പറയുന്നുണ്ട്.വാക്‌സിന്‍ വിതരണം ഏങ്ങനെ നടത്തണം സംബന്ധിച്ച്‌ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വാക്‌സിന്റെ ഡോസേജ്, കോള്‍ഡ് ചെയ്ന്‍ സ്റ്റോറേജ് വിശദാംശങ്ങള്‍, ഏതൊക്കെ ആളുകള്‍ക്ക് വിതരണം ചെയ്യാമെന്നതിന്റെ നിര്‍ദ്ദേശങ്ങള്‍, വാക്‌സിനേഷന്‍ ചെയ്താല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തില്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ എന്ത് ചെയ്യണമെന്ന നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം ഫാക്‌ട് ഷീറ്റിലുണ്ട്. പ്രോഗ്രാം മാനേജര്‍മാര്‍ക്കും, കോള്‍ഡ് ചെയ്ന്‍ ഹാന്‍ഡ്‌ലേഴ്‌സും, വാക്‌സിനേറ്റേഴ്‌സും, അടക്കമുള്ളവര്‍ക്ക് ഈ ഫാക്‌ട് ഷീറ്റ് കൈമാറണം.ഇത് പ്രകാരം ഒരാള്‍ക്ക് ആദ്യഡോസില്‍ ഏത് വാക്‌സിന്‍ നല്‍കിയോ, അതേ വാക്‌സിന്‍ തന്നെയേ രണ്ടാം ഡോസായും നല്‍കാവൂ, മാറി നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. വാക്‌സിന്‍ നല്‍കുമ്ബോള്‍ എന്തെങ്കിലും തരത്തില്‍ രക്തസ്രാവമോ പ്ലേറ്റ്‌ലെറ്റ് സംബന്ധമായ അസുഖങ്ങളോ, രക്തം കട്ടപിടിക്കുന്നതോ, രക്തസംബന്ധമായ അസുഖങ്ങളോ ഉള്ള ആളുകള്‍ക്ക് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആദ്യഡോസില്‍ ഏതെങ്കിലും തരത്തില്‍ അലര്‍ജി റിയാക്ഷനുണ്ടായ ആള്‍ക്ക് പിന്നീട് നല്‍കരുത്. വൈകീട്ട് 5 മണിക്ക് ശേഷം വാക്‌സിന്‍ നല്‍കാന്‍ പാടില്ല.വാക്‌സിന്‍ എടുക്കുന്ന വ്യക്തിക്ക് ഏതെങ്കിലും വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നല്‍കുക. അതായത് തിങ്കള്‍, ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ആയിരിക്കും വാകസിനേഷന്‍ വിതരണം ഉണ്ടാവുക.കൂടാതെ മരുന്ന് സൂര്യപ്രകാശം ഏല്‍ക്കാതെവേണം സൂക്ഷിക്കാന്‍. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ വേണം മരുന്ന് സൂക്ഷിക്കാന്‍ എന്നാല്‍ ഇതൊരിക്കലും തണുത്തുറഞ്ഞ് പോകാനും അനുവദിക്കരുതെന്നും കേന്ദ്ര നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.

You might also like
Leave A Reply

Your email address will not be published.