2022ല്നടക്കുന്ന ഖത്തര്‍ ലോകകപ്പിനെ പിന്തുണക്കുമെന്ന് എല്ലാ ജി.സി.സി രാജ്യങ്ങളും
ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവെച്ച അല്‍ഉല കരാറിലെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണിത്. അംഗരാജ്യങ്ങള്‍ പരസ്പരം മുറിവേല്പ്പിക്കരുതെന്നും ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടരുതെന്നും കരാറില്‍ പറയുന്നുണ്ട്. മേഖലയുടെ സുരക്ഷയും ഭദ്രതയും നഷ്ടപ്പെടുത്തുന്ന ഒരു നീക്കത്തിനും ഒരു രാജ്യവും പങ്കാളിയാകരുത്. ഖത്തറില്‍ നടക്കുന്ന 2022ലെ ഫുട്ബാള്‍ ലോകകപ്പിെന്റ വിജയത്തിന് ജി.സി.സി കൗണ്‍സില്‍ പിന്തുണ നല്‍കും.ജി.സി.സി രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയും നിക്ഷേപകര്‍ക്ക് ഈ രാജ്യങ്ങളില്‍ അനായാസം സഞ്ചരിക്കാവുന്ന വിസാപദ്ധതികളും നടപ്പാക്കും. കോവിഡ് പോലുള്ള സാഹചര്യം മുന്നില്‍കണ്ട് ജി.സി.സി രാജ്യങ്ങള്‍ക്കായി പ്രത്യേക രോഗ പ്രതിരോധ കേന്ദ്രം സ്ഥാപിക്കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ജി.സി.സിയിലെ നിക്ഷേപകര്‍ക്ക് എല്ലാ രാജ്യങ്ങളിലും അനായാസം സഞ്ചരിക്കാന്‍ കഴിയുന്ന വിസ സംവിധാനം ഏര്െപ്പടുത്തും. അഴിമതി പ്രതിരോധിക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ ഏകീകൃത സംവിധാനം കൊണ്ടുവരും. രോഗപ്രതിരോധത്തിന് എല്ലാവര്‍ക്കുമായി പ്രത്യേക ആരോഗ്യകേന്ദ്രം സ്ഥാപിക്കും. ജി.സി.സി കൗണ്‍സില്‍ ഈജിപ്തുമായും സഹകരണം ശക്തമാക്കുമെന്നും അല്‍ ഉല കരാറില്‍ പറയുന്നുണ്ട്.