“Care for Neighbour” ക്യാമ്പയിനിന്റെ uspf ഭക്ഷ്യധാന്യ കിറ്റുകളും സാമ്പത്തിക സഹായവും വിതരണം ചെയ്തു. കഠിനം കുളത്ത് മാത്രം ഇത് നാലാം തവണയാണ് കെയർ ഫോർ നെയ്‌ബർ കിറ്റ് വിതരണം നടത്തുന്നത്. കഠിനംകുളം മുണ്ടഞ്ചിറ മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി പേർ പങ്കെടുത്തു.
ജാതി-മത സങ്കുചിതത്വങ്ങൾക്ക് അധീതമായ മാനവിക ഐക്യങ്ങൾ രൂപപ്പെടേണ്ടതിന്റെ ആവിശ്യകതയെ കുറിച്ച് സാമുദായിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു.സ്വാമി അശ്വതി തിരുനാൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡോ. ഉബൈസ് സൈനുലാബ്ദീൻ മുഖ്യപ്രഭാഷണം നടത്തി.ജുനൈദ് അലി അദ്ധ്യക്ഷത നിർവഹിച്ചു.പള്ളി ഇമാം നൗഷാദ് ഉസ്താദ്, ശ്രീ.ജോൺസൺ പീറ്റർ, ശ്രീ. മുഹമ്മദ് ഐകൺ,പഞ്ചായത്ത് മെമ്പർ ശ്രീ.റഷീദ്, മുണ്ടഞ്ചിറ പള്ളി ജമാഅത്ത് സെക്രട്ടറി ശ്രീ. ഫസലുദ്ദീൻ, “കെയർ ഫോർ നെയ്ബർ” പ്രാദേശിക കോർഡിനേറ്റർ അലാവുദ്ദീൻ തുടങ്ങിയവർ ആശംസപ്രഭാഷണം നടത്തി. മേഖലയിൽ തുടർന്നും നിർധന വിഭാഗങ്ങൾക്ക് അടിയന്തിര സഹായങ്ങൾ എത്തിക്കുന്നതായിരിക്കും.