ക്ഷേമ പെന്‍ഷന്‍ 100 രൂപ കൂടി വര്‍ധിപ്പിച്ച് 1,600 ആക്കി. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.ഡിസംബറിലാണ് ക്ഷേമ പെന്‍ഷന്‍ 1,400 ല്‍ നിന്ന് 1,500 ആക്കി ഉയര്‍ത്തിയത്. എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ തുക വീട്ടിലെത്തും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്ബോള്‍ ക്ഷേമ പെന്‍ഷന്‍ 600 രൂപയായിരുന്നു. കോവിഡാനന്തരം പുതിയ പുലരി പിറക്കുമെന്നും പ്രതിസന്ധികളെ അവസരങ്ങളാക്കി ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ മുന്നേറുമെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു.കോവിഡ് കാലത്ത് തുച്ഛമായ അലവന്‍സിന് വലിയ സേവനം കാഴ്ചവെച്ച ആശാപ്രവര്‍ത്തകരെയും മറക്കാതെ ധനമന്ത്രി. ആശ പ്രവര്‍ത്തകരുടെ അലവന്‍സ് 1000 രൂപ വര്‍ധിപ്പിക്കും. ആയമാരുടെ വേതനം 1000 രൂപവരെ കൂട്ടി. പാചകതൊഴിലാളികളുടെ വേതനം 50 രൂപ വര്‍ധിപ്പിച്ചു.ജേണലിസ്റ്റ്, നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു. ജേണലിസ്റ്റ് പെന്‍ഷന്‍ പതിനായിരത്തില്‍നിന്ന് പതിനൊന്നായിരമായും നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ ആറായിരത്തില്‍നിന്ന് ഏഴായിരമായുമാണ് വര്‍ധിപ്പിച്ചത്. ജേണലിസ്റ്റ് ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് 50 ലക്ഷം രൂപ അനുവദിക്കും.തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ക്ഷേമനിധി ഫെബ്രുവരിയില്‍ ആരംഭിക്കും. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് അംഗമാകാം. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. തൊഴില്‍സേനയില്‍നിന്ന് പുറത്തു പോകുമ്ബോള്‍ അംഗത്തിനു തുക പൂര്‍ണമായും ലഭിക്കും.മറ്റ് പെന്‍ഷനുകള്‍ ഇല്ലാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് 60 വയസ് മുതല്‍ പെന്‍ഷന്‍ നല്‍കും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി വഴി ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കും.പ്രവാസി ക്ഷേമനിധിക്ക് ഒന്‍പത് കോടി അനുവദിച്ചു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചുകെഎസ്‌ആര്‍ടിസി ശമ്ബളത്തിനും പെന്‍ഷനുമായി 1000 കോടി അനുവദിക്കും. ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ 50 കോടിയും അനുവദിച്ചു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
റബറിന്റെ തറവില 170 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപ. നാളികേരത്തിന് 32 രൂപ.പ്രവാസി ക്ഷേമത്തിനായി 180 കോടി അനുവദിച്ച 2021-22 ല്‍ ആരോഗ്യവകുപ്പില്‍ നാലായിരം തസ്തിക സൃഷ്ടിക്കുമെന്ന് ധനമന്ത്രി