അബൂദബി: ഇതോടനുബന്ധിച്ച് അന്താരാഷ്ട്ര പ്രതിരോധ സമ്മേളനം അബൂദബി നാഷനല്‍ ഓയില്‍ കമ്ബനി ബിസിനസ് സെന്ററില്‍ 20ന് നടക്കും.പ്രതിരോധ മന്ത്രാലയവും സായുധസേന ജനറല്‍ കമാന്‍ഡുമായി സഹകരിച്ച് നടക്കുന്ന പ്രദര്‍ശനവും സമ്മേളനവും യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാെന്റ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുക. ആഗോള പ്രതിരോധ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പുതുമകളും പ്രദര്‍ശിപ്പിക്കും. യു.എ.ഇ പ്രതിരോധ വ്യവസായത്തിെന്റ വളര്‍ച്ചയെ പിന്തുണക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിലെ പ്രധാന അന്താരാഷ്ട്ര കമ്ബനികള്‍ തമ്മില്‍ പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഡെക്സ്, നവ്ഡെക്സ് ഉന്നത സംഘാടക സമിതി ചെയര്‍മാനും പ്രതിരോധ മന്ത്രാലയം വ്യവസായ എക്സിക്യൂട്ടിവ് ഡയറക്ടറേറ്റ് മേധാവിയുമായ മേജര്‍ ജനറല്‍ സ്റ്റാഫ് പൈലറ്റ് ഇസ്ഹാഖ് സ്വാലിഹ് അല്‍ ബലൂഷി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.ഈ വര്‍ഷത്തെ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനം രാജ്യത്തിെന്റ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ്. അരനൂറ്റാണ്ടിലെ യു.എ.ഇയുടെ വികസന നേട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നതോടൊപ്പം യു.എ.ഇയുടെ സ്ഥാനം അന്തര്‍ദേശീയ തലത്തില്‍ ഉറപ്പാക്കാനും സഹായിക്കും.കോവിഡ് കാലത്ത് നടക്കുന്ന അന്താരാഷ്ട്ര എക്സിബിഷനും സമ്മേളനവും നിശ്ചയിച്ച പ്രകാരം സംഘടിപ്പിക്കാനായത് അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ യു.എ.ഇയെക്കുറിച്ച് ആത്മവിശ്വാസം പകരുന്നു.പ്രതിനിധികള്‍, പങ്കാളികള്‍, സന്ദര്‍ശകര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററിന് ചുറ്റുമുള്ള 19ഓളം ഹോട്ടലുകളിലാണ് പ്രതിനിധികളെയും സന്ദര്‍ശകരെയും പാര്‍പ്പിക്കുന്നത്. ആരോഗ്യ വകുപ്പിെന്റ ഏകോപനത്തോടെ ഓരോ ഹോട്ടലിലും പി.സി.ആര് പരിശോധന സൗകര്യം ഒരുക്കും. 80ലധികം രാജ്യങ്ങളില്‍നിന്നുള്ള രണ്ടായിരത്തിലധികം പ്രതിരോധ രംഗത്തെ നേതാക്കളും മുതിര്‍ന്ന എക്സിക്യൂട്ടിവ് ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുക്കും. പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ബൊവാര്ദിയുടെ പ്രസംഗത്തോടെയാണ് 2021ലെ പ്രതിരോധ സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് നാലു പ്രധാന സെഷനുകളും നടക്കും. അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാനും അഡ്നെക് മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ ഹുമൈദ് മത്താര്‍ അല്‍ ദാഹിരിയും പങ്കെടുത്തു.