ആരാണ് പാര്‍വതി? ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ്, തിരുത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസുള്ളവര്‍ക്ക് അദ്ധ്യാപികയാണ്; ഹരീഷ് പേരടി

0

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെക്കുറിച്ച്‌ പാര്‍വതി നടത്തിയ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.കൂടാതെ താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍വതിക്കെതിരെ കഴിഞ്ഞ ദിവസം നടി രചന നാരായണന്‍കുട്ടി രംഗത്തെത്തിയിരുന്നു. പാര്‍വതി നിങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും, അത് ഒരിക്കല്‍ മനസിലാകുമെന്നും രചനയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരാള്‍ കമന്റിട്ടിരുന്നു. ആരാണ് പാര്‍വതിയെന്നായിരുന്നു രചന തിരിച്ച്‌ ചോദിച്ചത്.ഇപ്പോഴിതാ ഫേസ്ബുക്ക് കുറിപ്പിലൂടെ പാര്‍വതിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. താനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വതിയെന്നും, തിരുത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസുള്ളവര്‍ക്ക് അദ്ധ്യാപികയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആരാണ് പാര്‍വതി?…ധൈര്യമാണ് പാര്‍വതി…സമരമാണ് പാര്‍വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വതി…തിരത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുള്ളവര്‍ക്ക് അദ്ധ്യാപികയാണ് പാര്‍വതി..അഭിപ്രായ വിത്യാസങ്ങള്‍ നിലനിര്‍ത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്‌കാരിക മുഖമാണ് പാര്‍വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാര്‍വതി..പാര്‍വതി അടിമുടി രാഷ്ട്രീയമാണ്…

https://www.facebook.com/photo.php?fbid=922664381607245&set=a.116429352230756&type=3

പാര്‍വതി നിങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അത് ഒരിക്കല്‍ മനസ്സിലാകുമെന്നും രചനയുടെ കുറിപ്പില്‍ ഒരാള്‍ എഴുതുകയുണ്ടായി

You might also like
Leave A Reply

Your email address will not be published.