ഇന്ത്യന്‍ വിപണിയില്‍ സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകള്‍ എത്തിയിരിക്കുന്നു

0

സാംസങ്ങ് ഗാലക്സി എ 12 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫും കൂടാതെ ക്യാമറകളും ആണ് .5000 mah ബാറ്ററി കരുത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത് .പ്രധാന ഓണ്‍ലൈന്‍ ഷോപ്പുകളില്‍ നിന്നും ഈ ഫോണുകള്‍ ഇപ്പോള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകള്‍ നോക്കാം .ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ 1600 x 720 പിക്സല്‍ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് ..ഈ സ്മാര്‍ട്ട് ഫോണുകള്‍ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകളുടെ മറ്റൊരു സവിശേഷത എന്നത് ഈ ഫോണുകള്‍ മൈക്രോ എസ് ഡി കാര്‍ഡുകള്‍ ഉപയോഗിച്ച്‌ 1TB വരെ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .സാംസങ്ങ് ഗാലക്സി എ 12 സ്മാര്‍ട്ട് ഫോണുകള്‍ക്ക് നാല് പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .48 മെഗാപിക്സല്‍ + 5 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് നല്‍കിയിരിക്കുന്നത് .ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 5,000mAh ന്റെ (supports 15W fast charging out-of-the-box)ബാറ്ററി ലൈഫിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .12999 രൂപയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ വില വരുന്നത് .

You might also like

Leave A Reply

Your email address will not be published.