ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്‍റെ രണ്ടാമത്തെ ഫൈനലിസ്റ്റിനെ നിശ്ചയിക്കാന്‍ പോകുന്ന പരമ്ബരയായതിനാല്‍ തന്നെ ഇരു ടീമുകള്‍ക്കും ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. നാലു മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ 2-1ന് ജയിക്കാനായാല്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡുമായി ഫൈനല്‍ ഉറപ്പിക്കാം.നീണ്ട 11 മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ആരവമുയരുന്നത്. മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യ ചെപ്പോക്കില്‍ കളിപ്പിക്കുന്നത്. ആര്‍. അശ്വിനും വാഷിങ്ടണ്‍ സുന്ദറിനുമൊപ്പം ശഹബാസ് നദീം പന്തെറിയും. പരിക്കിനെത്തുടര്‍ന്ന് ഓസീസ് പര്യടനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട ഇശാന്ത് ശര്‍മ തിരിച്ചെത്തി.ഇംഗ്ലീഷ് ടീമില്‍ ഓള്‍റൗണ്ടര്‍ മുഈന്‍ അലിക്കും പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനും ഇടം നേടാനായില്ല. ജോഫ്ര ആര്‍ച്ചറും ജെയിംസ് ആന്‍ഡേഴ്സണുമാകും ബെന്‍ സ്റ്റോക്സിനൊപ്പം പേസ് അറ്റാക്കിന് നേതൃത്വം നല്‍കുക.2012ല്‍ ഇന്ത്യയില്‍ വെച്ച് ടെസ്റ്റ് കരിയര്‍ ആരംഭിച്ച ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ 100ാം മത്സരവും ഇന്ത്യയില്‍ വെച്ച് തന്നെയാണെന്ന ആകസ്മികതയും മത്സരത്തിനുണ്ട്. റൂട്ടിന്‍റെ 50ാം ടെസ്റ്റും ഇന്ത്യക്കെതിരെയായിരുന്നു.
ടീം ഇന്ത്യ:
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആര്‍. അശ്വിന്‍, ശഹബാസ് നദീം, ജസ്പ്രീത് ബൂംറ, ഇശാന്ത് ശര്‍മ
ഇംഗ്ലണ്ട്:
ജോ റൂട്ട് (ക്യാപ്റ്റന്‍), റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഡാനിയല്‍ ലോറന്‍സ്, ബെന്‍ സ്റ്റോക്സ്, ഒലി പോപ്, ജോസ് ബട്ലര് (വിക്കറ്റ് കീപ്പര്‍), ഡൊമിനിക് ബെസ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്, ജെയിംസ് ആന്ഡേഴ്സണ്.