മസ്കത്ത്: ഉൗര്‍ജ മേഖലയിലെ പൊതുവേദിയായ ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വിസസ് (ഒപാല്‍) നേതൃത്വത്തിലാണ് സ്വദേശിവത്കരണ ശ്രമങ്ങള്‍ മുന്നോട്ടുനീങ്ങുന്നത്.ഒപാലും തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്ന് തന്ത്രപ്രധാനമായ നിരവധി തസ്തികകളാണ് സ്വദേശിവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒമാന്‍ തൊഴില്‍ മന്ത്രാലയവും മറ്റ് പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഉൗര്‍ജ മേഖലക്ക് പുറത്തും സ്വദേശിവത്കരണം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വിസസ് സി.ഇ.ഒ അബ്ദുല്‍ റഹ്മാന് അല്‍ യഹ്യ പറഞ്ഞു.ഇന്ധന സ്റ്റേഷന് മാനേജര്‍മാരുടെ സ്വദേശിവത്കരണം ഇൗ തലത്തിലെ ആദ്യ നടപടിയാണ്. രാജ്യത്തെ 655 ഇന്ധന സ്റ്റേഷനുകളില്‍ വിദേശികളാണ് മാനേജര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നത്. സ്വദേശിവത്കരണം വഴി യോഗ്യരായ 655 സ്വദേശികള്‍ക്ക് ജോലി ലഭിക്കും.ലക്ഷ്യം േനടാനായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. പദ്ധതിയനുസരിച്ച് കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ ഭൂരിഭാഗം ഇന്ധന സ്േറ്റഷന് മാനേജര്‍ തസ്തികയും സ്വദേശിവത്കരിക്കും. ഒപാലിെന്റയും മന്ത്രാലയത്തിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും മൂന്നു പ്രധാന എണ്ണക്കമ്ബനികളുടെ പ്രതിനിധികളും എല്ലാ മൂന്നു മാസങ്ങളിലും യോഗം ചേര്‍ന്ന് സ്വദേശിവത്കരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഇന്ധന സ്റ്റേഷന് മാനേജര്‍ വിസ ക്ലിയറന്‍സ് നല്‍കുന്നതും വിസ പുതുക്കുന്നതും നിര്‍ത്തുകയും ചെയ്യും.ഇന്ധന സ്റ്റേഷന് ഉടമകളുടെ പേരുകള്‍ ഒപാല്‍ മന്ത്രാലയത്തിന് കൈമാറും. ഇതുവഴി വിദേശികളെ പുതുതായി മാനേജര്‍ തസ്തിക ജോലിക്കെടുക്കുന്നത് തടയാനാകുമെന്നും സി.ഇ.ഒ പറഞ്ഞു. യോഗ്യരായ സ്വദേശികള്‍ ഇൗ മേഖലയിലേക്ക് കടന്നുവരണമെന്നും അല്‍ യഹ്യ ആവശ്യപ്പെട്ടു. ഒമാനികള്‍ക്ക് മാനേജീരിയല്‍ സ്കില്ലും കഴിവും വികസിപ്പിച്ചെടുക്കാന്‍ സഹായകമാകും. ഇന്ധന സ്റ്റേഷന് മാനേജര്‍ എന്ന തസ്തികയില്‍ ജോലിചെയ്യുക വഴി ബന്ധപ്പെട്ട ജീവനക്കാരുടെ മേല്‍നോട്ടം വഹിക്കാനും മാര്‍ക്കറ്റിങ്, വില്പന, സാമ്ബത്തികം, അക്കൗണ്ടിങ്, മാനവ വിഭവം, റിയല്‍ എസ്റ്റേറ്റ് അടക്കം എല്ലാ മേഖലയിലും മേല്‍നോട്ടം നടത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത യോഗ്യതയുള്ള സ്വദേശികള്‍ക്ക് എണ്ണക്കമ്ബനികള്‍ റീെട്ടയില്‍ ബിസിനസിെന്റ എല്ലാ മേഖലകളിലും പരിശീലനം നല്‍കുകയും ചെയ്യും.എണ്ണ ടാങ്കര്‍ ഡ്രൈവര്‍മാരുടെ സ്വദേശിവത്കരണം വഴി ആയിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്കാന് കഴിയും. അടുത്ത ജുണ് ഒന്നു മുതലാണ് ഇൗ രംഗത്ത് സ്വദേശിവത്കരണം തുടങ്ങുക. ഇതിനായി യോഗ്യരായ ഡ്രൈവര്‍മാരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചതായി അബ്ദുല്‍ റഹ്മാന് അല്‍ യഹ്യ പറഞ്ഞു.