ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഞായറാഴ്‌ച ഉണ്ടായ മിന്നല്‍പ്രളയത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 31 ആയി

0

അളകനന്ദ നദിയില്‍ നിന്നും ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണിത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ദുരന്ത നിവാരണ സേന തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനാകുമെന്നാണ് രക്ഷാദൗത്യ പ്രവര്‍ത്തകരുടെ പ്രതീക്ഷരാജ്യത്തെ ഏ‌റ്റവും വലിയ രണ്ടാമത്തെ പര്‍വതമായ നന്ദാദേവിയിലെ പര്‍വ്വതശിഖരത്തില്‍ ഒരുഭാഗമാണ് ഞായറാഴ്‌ച പൊടുന്നനെ തകര്‍ന്ന് വെള‌ളവും പാറയും പൊടിയുമടക്കം ഋഷിഗംഗാ നദിയിലേക്ക് പതിച്ചത്. ഇവിടെ ഡാമിന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍‌ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടു. കുതിച്ചുവന്ന വെള‌ളത്തില്‍ രണ്ട് പ്രധാന ഡാമുകളും പാലങ്ങളും നിരവധി വീടുകളും തകര്‍ന്നു. 13 ഗ്രാമങ്ങള്‍ ഒ‌റ്റപ്പെട്ടു.206 പേരെയാണ് കാണാതായതായി തിങ്കളാഴ്‌ച രാത്രി വരെ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഏറെയും ഡാമിലെ ജോലിക്കാരാണ്. 175 പേരെ കുറിച്ച്‌ ഇനിയും യാതൊരു വിവരമവുമില്ല. എന്‍ടിപിസിയുടെ പ്രൊജക്‌റ്റ് നടക്കുന്നയിടത്തെ 1.7 കിലോമീ‌റ്റര്‍ നീളമുള‌ള ടണലില്‍ 35 പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവിടെ ജീവനോടെ ആളുകളെ ലഭിക്കും എന്നാണ് രക്ഷാവിഭാഗത്തിന്റെ പ്രതീക്ഷ. കാണാതായ ഡാംജോലിക്കാരില്‍ ഏറെപേരും ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഉള‌ളവരാണ്. തൊഴിലാളികള്‍ക്കൊപ്പം 12 ഗ്രാമവാസികളെയും രണ്ട് പൊലീസുകാരെയും കാണാതായിട്ടുണ്ട്.പരുക്കേ‌റ്റവരെ സന്ദര്‍ശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അപകടസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഒറ്റപ്പെട്ടുപോയ 2500പേര്‍ക്ക് ആഹാരപൊതികള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.