ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത്. തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായിരുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇന്നലെ രാത്രിയാണ് ഒടിടി റിലീസ് നടത്തിയത്. റിലീസിന് രണ്ട് മണിക്കൂറിന് ശേഷം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരിച്ച് തുടങ്ങി.ദൃശ്യത്തിന്റെ വ്യാജ പതിപ്പ് ആരും ഡൗണ്‍ലോഡ് ചെയ്യരുതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അഭ്യര്‍ത്ഥിച്ചു. ചിത്രത്തിന്റെ പൂര്‍ണ്ണ അവകാശം ആമസോണ്‍ പ്രൈമിനാണ്. അതുകൊണ്ട് തന്നെ ആമസോണ്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത് സങ്കടമുളള കാര്യമാണ്. നിരവധി ചിത്രങ്ങളുടെ വ്യാജ പതിപ്പുകളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് സിനിമയെ ഉപജീവന മാര്‍ഗമായി കാണുന്നത്. അതുകൊണ്ട് തന്നെ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തി നടപടി സ്വീകരിക്കണം എന്നും ജീത്തു ജോസഫ് ആവശ്യപ്പെട്ടു.