ഒന്നര ബില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിന്‍ വാങ്ങി ടെസ്ല

0

ഭാവിയില്‍, പണമിടപാടുകള്‍ക്കു പകരമായി ക്രിപ്റ്റോ കറ൯സികള്‍ ഉപയോഗിച്ചേക്കാമെന്നും കമ്ബനി അറിയിച്ചു. ക്രിപ്റ്റോ കറ൯സി ഉപയോഗിച്ച്‌ ഇടപാട് നടത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വം നില നില്‍ക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നിരിക്കുന്നത്.ടെസ്ലയുടെ വാര്‍ത്ത പുറത്തു വന്നതോടെ ബിറ്റ്‌കോയfന്റെ വില ഏഴു ശതമാനം ഉയര്‍ന്ന് ഒരു കോയിന് 40,000 ഡോളറിലെത്തി.
യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് കമ്മീഷനു മു൯പാകെ സമര്‍പ്പിച്ച രേഖയിലാണ് ടെസ്ല ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിപ്റ്റോ കറ൯സി ഇടപാടില്‍ താല്‍പര്യമുണ്ടെന്ന് ടെസ്ല നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത്രയും ഭീമമായ തുകക്ക് ബിറ്റ്‌കോയിന്‍ വാങ്ങിയെന്നത് വളരെ നിര്‍ണ്ണായകമാണ്.കമ്ബനിക്ക് വരുന്ന വരുമാനം മറ്റു മേഖലകളിലേക്ക് വികസിപ്പിക്കുന്നത് തങ്ങളുടെ താല്‍പര്യമാണെന്നറിയിച്ച ടെസ്ല ഡിജിറ്റല്‍ അസറ്റ്സ്, ഗോള്‍ഡ് ബുളിയ൯, രൂപത്തിലേക്കും ചുവടു മാറാ൯ താല്‍പര്യപ്പെടുന്നു. രാജ്യത്തെ നിയമ സാധുതക്കനുസരിച്ച്‌ അടുത്ത ഭാവിയില്‍ തന്നെ ബിറ്റ്‌കോയിന്‍ ഇടാപാടുകളിലേക്ക് ചുവടു മാറ്റാ൯ തയ്യാറെടുക്കുകയാണ് എലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്ബനി.ഈയിടെ, ‘ഡോഗ് കോയി൯’ എന്ന ക്രിപ്റ്റോ കറ൯സി തമാശ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ടെസ്ലയുടെ പുതിയ നീക്കം ബ്ലോക്ക് ചെയ്൯ മേഖലക്ക് കൂടുതല്‍ ഉണര്‍വ്വ് പകരും എന്നതില്‍ യാതൊരു സംശയവുമില്ല.ഭാവിയില്‍, ബിട്കോയി൯ കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ ഈ ഡിജിറ്റല്‍ നാണയത്തിന്റെ വില വര്‍ദ്ധിപ്പിക്കാനും, കൈമാറ്റ നിരക്ക് കൂട്ടാനും ഉപകരിക്കും. എലോണ്‍ മസ്ക് തന്റെ സോഷ്യല്‍ മീഡിയാ സ്വാധീനമുപയോഗിച്ച്‌ ബിറ്റ്കോയിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുകയും കുറക്കുകയുമൊക്കെ ചെയ്തത് ഇവിടെ പ്രതിപാധിക്കേണ്ടതാണ്. മസ്കിന്റ ബയോയില്‍ ബിറ്റ്‌കോയിന്‍ എന്ന് ആഡ് ചെയത് സമയത്ത് ബിട്കോയിന്റെ മൂല്യത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരുന്നു. അതേസമയം, അദ്ദേഹം ബയോ അപ്ഡേറ്റ് ചെയ്ത സമയം മൂല്യം ഇടിയുകയും ചെയ്തു.’പുതിയ ദൗത്യം ശ്രമകരമാണെന്ന് കമ്ബനി തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷെ, മസ്ക് വിചാരിച്ചാല്‍ എന്താണ് നടക്കാത്തതെന്ന് കമ്ബനി ചോദിക്കുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെസ്ല, പ്രധാനമായും ഇലക്‌ട്രിക് കാറുകള്‍, ബാറ്ററികള്‍, വൈദ്യുതി സംഭരണികള്‍, സാറ്റലൈറ്റുകള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. സോളാര്‍ പാനലുകളും, സോളാര്‍ റൂഫ് ടോപ്പുക്കളും ടെസ്ല നിര്‍മ്മിക്കുന്നുണ്ട്. 49 വയസ്സുകാരനായ എലോണ് മസ്കാണ് ടെസ്ലയുടെ ഉടമ. ലോകത്തെ ഏറ്റവും സമ്ബന്നനായ ഇദ്ദേഹം ഈയടുത്താണ് ആമസോണ് ഉടമയായ ജെഫ് ബെസോസിനെ കടത്തി വെട്ടിയത്.

You might also like

Leave A Reply

Your email address will not be published.