ദുബൈ: ഒളിമ്ബിക്സ് ടീമുകള്‍ പരിശീലനത്തിനായി ദുബൈയിലേക്കെത്തുന്നു. ചെക്ക് റിപ്പബ്ലിക്കിെന്റ ദേശീയ പെന്റാത്ലണ് ടീമാണ് എത്തിയത്. അടുത്ത ദിവസംതന്നെ കൂടുതല്‍ രാജ്യങ്ങളുടെ ടീമുകള്‍ എത്തിയേക്കും. ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സിലാണ് ചെക് ടീമിെന്റ പരിശീലനം. ടോക്യോ ഒളിമ്ബിക്സിന് മുന്നോടിയായാണിത്. പ്രശസ്ത താരങ്ങളായ മാര്ട്ടിന് വ്ലാച്ച്, ജാന്‍ കഫ് തുടങ്ങിയവരെല്ലാം സംഘത്തിലുണ്ട്. ഇവരെല്ലാം ഒളിമ്ബിക്സിന് നേരേത്ത യോഗ്യത നേടിയിരുന്നു. നാലു പരിശീലകരും ഒപ്പമുണ്ട്. േലാകോത്തര മത്സരങ്ങള്‍ക്കായി പരിശീലനം നടത്താന്‍ പറ്റിയ സാഹചര്യമാണ് ദുബൈയിലേതെന്നും എല്ലാ ആവശ്യങ്ങള്‍ക്കും ഇവിടെ പരിഹാരമുെണ്ടന്നും മുന്‍ ഒളിമ്ബ്യന്‍ മിഹെല്‍ കൂസെവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും അത്യാധുനികമായ കായികസംവിധാനങ്ങള്‍ ഇവിടെയുണ്ട്. സ്പോര്‍ട്സിന് അതിരറ്റ പിന്തുണ നല്‍കുന്നയിടം. ആദ്യമായിട്ടാവും ഇത്ര വലിയൊരു പെന്റാത്ലണ് ടീം ഇവിടെ എത്തി പരിശീലനത്തിനിറങ്ങുന്നത്. ഇവിടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്തുതരുന്ന സഹായങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഫുട്ബാളിനോ വമ്ബന്‍ താരങ്ങള്‍ക്കോ മാത്രമല്ല ഇവിടെ പ്രാധാന്യം നല്‍കുന്നത്. അത്ലറ്റിക്സ് ഉള്‍പ്പെടെയുള്ള എല്ല സ്പോര്‍ട്സിനും തുല്യ പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെന്റാത്ലണ് ടീമിനൊപ്പം ചെക്ക് റിപ്പബ്ലിക്കിെന്റ ഫെന്‍സിങ് ടീമിലെ ഭാവി താരങ്ങളും എത്തിയിട്ടുണ്ട്. ജിം, നീന്തല്‍, ഫെന്‍സിങ്, റണ്ണിങ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴില് അണിനിരക്കുന്ന ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സിലാണ് പരിശീലനം. 12 ദിവസം ടീം ഇവിടെയുണ്ടാവും.24 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന കോംപ്ലക്സ് ലോകത്തിലെതന്നെ ഏറ്റവും വലിയ മോഡേണ്‍ മള്‍ട്ടിപര്‍പ്പസ് പരിശീലന കേന്ദ്രമാണ്. ബാസ്കറ്റ്ബാള്‍, ബാഡ്മിന്റണ്‍, ഹാന്‍ഡ്ബാള്‍, വോളിബാള്‍, നീന്ത, വാട്ടര്‍പോളോ തുടങ്ങിയവക്കെല്ലം ഇതിനുള്ളില്‍ സൗകര്യമുണ്ട്.