കയ്യിലെ വാദ്യോപകരണം വായിച്ച് വിജയ്‌യുടെ ‘മാസ്റ്റര്‍’ സിനിമയിലെ കുട്ടി സ്റ്റോറി ഗാനം പാടുകയാണ് അഹാന കൃഷ്ണ
അഹാനയുടെ കയ്യിലെ വാദ്യോപകരണം കണ്ട ആര്‍ക്കെങ്കിലും അതെന്താണെന്ന് മനസ്സിലായോ? പുതിയൊരു വിദ്യ അഭ്യസിക്കുന്നതിലെ സന്തോഷത്തില്‍ കൂടിയാണ് അഹാന.
https://www.instagram.com/p/CLjR_vxgR1C/?utm_source=ig_web_copy_link
അടുത്ത ചിത്രം ‘നാന്‍സി റാണി’യുടെ തിരക്കുകളിലാണ് അഹാന ഇപ്പോള്‍. അതിനു തൊട്ടു മുന്‍പ് ഷൈന്‍ ടോം ചാക്കോയും അഹാനയും വേഷമിട്ട ‘അടി’ പൂര്‍ത്തിയാക്കിയിരുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രമായിരുന്നു അത്.ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.’നാന്‍സി റാണി’ സിനിമയുടെ ഷൂട്ടിങ്ങിനായി കോട്ടയത്ത് ചിലവിടുന്ന നാളുകളിലാണ് അഹാന കോവിഡ് ടെസ്റ്റിന് വിധേയയായത്. കോവിഡ് ഫലം വന്ന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അഹാന താന്‍ പോസിറ്റീവ് ആയി ടെസ്റ്റ് ചെയ്ത വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകരെ അറിയിച്ചത്. എന്നാല്‍ ഈ ദിവസങ്ങളില്‍ എല്ലാം അഹാന എന്തെങ്കിലുമെല്ലാം ചെയ്ത് സമയം ചിലവഴിച്ചു കൊണ്ടിരുന്നു.ന്യൂ ഇയറിന് പാര്‍ട്ടിക്ക് പോകാന്‍ പറ്റിയില്ലെങ്കിലും തന്റെ മനസ്സില്‍ പാര്‍ട്ടി മൂഡ് ആണെന്ന് പറഞ്ഞ് കൊണ്ട് അഹാന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയില്‍ തിരുവനന്തപുരത്തെ അഹാനയുടെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറാനുള്ള ശ്രമവും നടത്തി.വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും നേരിടാതെ തന്നെ അഹാന കോവിഡ് കാലം പൂര്‍ത്തിയാക്കി നെഗറ്റീവ് ആയി മാറി.ശേഷം കുറച്ചു നാള്‍ വീട്ടില്‍ കുടുംബത്തോടൊപ്പം സമയം ചിലവിടുകയും ചെയ്തു.ഇപ്പോള്‍ അഹാനയുടെ കയ്യിലിരിക്കുന്ന വാദ്യോപകരണം ഗിറ്റാര്‍ എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. പക്ഷെ അല്ല. ഇതിന്റെ പേരാണ് ‘യൂകുളേലെ’. (വീഡിയോ ചുവടെ)
സിനിമാ സംഗീതത്തില്‍ വരെ അതിന്റേതായ സ്ഥാനം ഉള്ള വാദ്യോപകരണമാണ് ‘യൂകുളേലെ’. വളരെയടുത്താണ് ‘യൂകുളേലെ’ സിനിമകളില്‍ എത്തിത്തുടങ്ങിയത്. ഈ ഉപകരണം പൊച്ചുഗീസുകാരുടെ കണ്ടുപിടുത്തമാണ്. വളരെ വ്യത്യസ്തമായ തരത്തിലെ സംഗീതമാണ് ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നതും.