നൂറുമേനി വിളവെടുപ്പുമായി ആഘോഷത്തിമിര്‍പ്പില്‍ കൊയ്ത്തുത്സവം നടന്നു. ജില്ല കലക്ടറെതന്നെ ഇത്തവണ വിളവെടുപ്പിന് ഒപ്പം കൂട്ടി. കലക്ടര്‍ കെ. ഗോപാലകൃഷ്ണന് പതിവ് വേഷം ഒഴിവാക്കി മുണ്ടും മടക്കിക്കുത്തി പാടത്തിറങ്ങി, പാളത്തൊപ്പി ധരിച്ച് കൊയ്ത്തുതുടങ്ങിയതോടെ വിദ്യാര്‍ഥികളും അധ്യാപകരും ജനപ്രതിനിധികളും ആവേശത്തിലായിസ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റിെന്റ ആഭിമുഖ്യത്തിലാണ് യുവകര്‍ഷകനും അരീക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ നൗഷര്‍ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലില്‍ കുട്ടികള്‍ കൊയ്ത്തുത്സവം കെങ്കേമമാക്കിയത്. ‘ഗന്ധകശാല’ ഇനത്തില്‍പെട്ട നെല്ല് കൊയ്ത്തുപാട്ടിെന്റ ഈരടികള്‍ക്കൊപ്പം കലക്ടറും സംഘവും കൊയ്തെടുത്തു.നൗഷര്‍ കല്ലട, മുതിര്‍ന്ന കര്ഷകന് മഠത്തില്‍ മുഹമ്മദ്, പഴയകാല കൊയ്ത്തുകാര്‍ എന്നിവരെ കലക്ടര്‍ ആദരിച്ചു.ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. അബ്ദുല്‍ മനാഫ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം എന്‍.വി. അബ്ദുറഹ്മാന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. മുനീബുറഹ്മാന്‍, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദുഹാജി, വില്ലജ് ഓഫിസര്‍ സതീഷ് ചളിപ്പാടം, മാനേജര്‍ കെ. സലാം, എന്‍. അബ്ദുല്ല, സി.കെ. സലാം, എം.പി.ബി. ഷൗക്കത്ത്, ഹെഡ്മാസ്റ്റര് സി.പി. അബ്ദുല്‍ കരീം, പി.ടി.എ പ്രസിഡന്റ് അന്‍വര്‍ കാരാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ മുഹ്സിന് ചോലയില്‍ സ്വാഗതവും ലീഡര്‍ സജ സലീം നന്ദിയും പറഞ്ഞു.