കൂടുതല്‍ മലയാള സിനിമകള്‍ റിലീസ് മാറ്റുന്നു

0

സെക്കന്റ് ഷോ തുടങ്ങാതെ റിലീസ് ഇല്ലെന്ന് ‘മരട് 357’ സിനിമയുടെ നിര്‍മാതാവ് അബാം മാത്യു വ്യക്തമാക്കി. തീയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ് തേടി ഫിലിം ചേംബര്‍ സര്‍ക്കാരിന് കത്ത് നല്‍കി.മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിന് പിന്നാലെ മലയാളത്തിലെ കൂടുതല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് മാറ്റിവെക്കുകയാണ്. സമയനിയന്ത്രണത്തില്‍ പ്രദര്‍ശനം നടത്തുമ്ബോഴുള്ള വലിയ നഷ്ടമാണ് നിര്‍മാതാക്കളെ പിന്തിരിപ്പിക്കുന്നത്. ജോലി ചെയ്യുന്നവരും കുടുംബ പ്രേക്ഷകര്യം ഏറെയെത്തുന്ന സെക്കന്റ് ഷോ തുടങ്ങാതെ ‘മരട് 357’ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാവ് എബ്രഹാം മാത്യു പറഞ്ഞു. ഫെബ്രുവരി 19നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. പാര്‍വതി തെരുവോത്തും റോഷന്‍ മാത്യവും അഭിനയിച്ച വര്‍ത്തമാനവും റിലീസ് സംബന്ധിച്ച പുനരാലോചനയിലാണ്.അതേസമയം, ഓപ്പറേഷന്‍ ജാവ, യുവം എന്നീ ചിത്രങ്ങള്‍ 12 ാം തീയതി തന്നെ പുറത്തിറങ്ങുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. 50 ശതമാനം കാണികളുമായി രാവിലെ 9 മുതല്‍ രാത്രി 9 വരെ തീയറ്ററുകളില്‍ നിലവില്‍ 3 ഷോകള്‍ മാത്രമാണ് ഉള്ളത്.

You might also like
Leave A Reply

Your email address will not be published.