കേന്ദ്ര സര്‍ക്കാരിനെതിരെ പ്രകോപനമുളവാക്കുന്ന വിധത്തില്‍ ട്വീറ്റുകള്‍ ചെയ്ത ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
വംശ ഹത്യയുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകളോടെ ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇടനിലക്കാര്‍ നടത്തി വരുന്ന സമരവുമായബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കാന്‍ പ്രകോപിപ്പിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ അധികൃതര്‍ മരവിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കര്‍ഷകരുടെ വംശഹത്യയ്ക്ക് മോദി തയ്യാറെടുക്കുന്നവെന്ന ഹാഷ് ടാഗ് ഉപയോഗിച്ച 250 ട്വിറ്റര്‍ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.ഇത്തരത്തിലുള്ള ട്വീറ്റുകള്‍ നല്‍കിയ അക്കൗണ്ടുകളെ നേരത്തെ തന്നെ അധികൃതര്‍ മരവിപ്പിച്ചിരുന്നെങ്കിലും വിലക്ക് പിന്നീട് നീക്കി. തുടര്‍ന്ന് വീണ്ടും ട്വീറ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കേന്ദ്ര ഇലക്‌ട്രോണിക് മന്ത്രാലയം ട്വിറ്ററിന് നോട്ടീസ് നല്‍കുകയായിരുന്നു.ജനങ്ങളില്‍ തെറ്റായ വിധത്തില്‍ ഭീതി ഉളവാക്കുന്നതാണ് ഈ ട്വിറ്ററുകളാണിവ. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് സംഘര്‍ഷമുണ്ടാക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനുമാണ് ഇത്തരത്തിലുള്ളവ പ്രചരിപ്പിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.