‘ക്രിക്കറ്റ് ദൈവം മരിച്ചു, ഞാന്‍ സച്ചിന്‍ ഫാന്‍ അല്ല’

0

കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക സമരത്തെ പിന്തുണച്ച്‌ പോപ് ഗായിക റിഹാനയും ലെബനീസ് നടി മിയ ഖലീഫയും രംഗത്ത് വന്നത് ഇന്നലെയാണ്. ദേശസ്നേഹികളെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു അത്.എന്നാല്‍, ഇതിനു പിന്നാലെ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ളി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങള്‍ ഇവര്‍ക്കെതിരെ പ്രതികരിച്ചതോടെ ട്വിറ്റര്‍ പോരിന് മൂര്‍ച്ഛയേറി. പിന്നാലെ, ബൊളിവുഡ് താരങ്ങളും രംഗത്തെത്തി. ഇന്ത്യയ്ക്കെതിരെ നില്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും ഇന്ത്യ ഒറ്റക്കെട്ടാണെന്നുമായിരുന്നു ട്വീറ്റിന്‍്റെ ഉള്ളടക്കം.’ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്‌ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച്‌ അണിചേരുന്നത് തുടരുക തന്നെ ചെയ്യും’- എന്നായിരുന്നു ട്വിറ്ററില്‍ സച്ചിന്‍ കുറിച്ച വാക്കുകള്‍.ഇതോടെ, സച്ചിനെതിരെ രംഗത്തെത്തിയിരിക്കുന്നത് നിരവധി മലയാളികളാണ്. നടന്‍ ഹരീഷ് പേരടിയും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളൂടെ പ്രോല്‍സാഹനം സ്വീകരിക്കരുത്…സ്വദേശികളൂടെത് മാത്രമേ സ്വീകരിക്കാന്‍ പാടുകയുള്ളു എന്ന ഒരു ഉപദേശവും കൂടി താങ്കള്‍ നല്‍കണം സാര്‍’- ഹരീഷ് പേരടി കുറിച്ചു.

You might also like

Leave A Reply

Your email address will not be published.