കനത്ത കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വ്യാഴാഴ്ച തുടങ്ങുന്ന ഖത്തറില്‍ ഫിഫ ക്ലബ് ലോകകപ്പില്‍ ആരോഗ്യ, സുരക്ഷ ഉറപ്പുവരുത്തും
ദോഹയിലെത്തുന്ന താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കാണികള്‍ക്കും കര്‍ശന മെഡിക്കല്‍ പരിശോധന ഉണ്ടാകും.നേരത്തേ 2020 ഡിസംബറിലായിരുന്നു ടൂര്‍ണമെന്റ് തീരുമാനിച്ചിരുന്നത്. കോവിഡ്-19 കാരണം ഫെബ്രുവരിയിലേക്ക് മാറ്റി. റയ്യാനിലെ അഹ്മദ് ബിന്‍ അലി സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയാണ് വേദികള്‍. ഖലീഫ രാജ്യാന്തര സ്റ്റേഡിയവും നേരത്തേ ഉള്െപ്പടുത്തിയിരുന്നെങ്കിലും ന്യൂസിലന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റി പിന്മാറിയതിനാല് ഖലീഫയിലെ വേദി ഉപേക്ഷിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചിന് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ആദ്യമത്സരം.രണ്ടാംമത്സരം രാത്രി 8.30ന് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍. ഫെബ്രുവരി 11ന് രാത്രി ഒമ്ബതിന് എജുക്കേഷന്‍ സിറ്റിയിലാണ് ഫൈനല്‍. 30 ശതമാനം ശേഷിയില്‍ മാത്രമായിരിക്കും ഇത്തവണ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം. പൊതുജനാരോഗ്യ മന്ത്രാലയത്തിെന്റ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമായിരിക്കും പ്രവേശനം.കാണികള്‍ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്-19 നെഗറ്റിവ് ഫലം വ്യക്തമാക്കുന്ന രേഖകളോ ടെസ്റ്റ് ആവശ്യമില്ലെന്ന് സ്ഥാപിക്കുന്ന രേഖകളോ കൈവശം വെക്കണം. 2020 ഒക്ടോബര്‍ 1ന് ശേഷം കോവിഡ്-19 ബാധിച്ചവര്‍ക്കും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും കോവിഡ്-19 നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാകുക, ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും മത്സരം വീക്ഷിക്കാനെത്തുന്നവര്‍ പാലിക്കണം.അഹ്മദ് ബിന്‍ അലി സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി പ്രത്യേക മെഡിക്കല്‍ സംഘത്തെ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നിയമിക്കും.കഴിഞ്ഞ വര്ഷത്തെപോലെ ഫാന്സോണുകളടക്കം പൊതുപരിപാടികള്‍ ഒന്നും ഇത്തവണ ഉണ്ടാകില്ല.
അഹ്മദ് ബിന്‍ അലി സ്റ്റേഡിയം
ക്ലബ് ലോകകപ്പ് കളികള്‍: ഫെബ്രുവരി നാല്:
ടൈഗേഴ്സ് യു.എ.എന്‍.എല്‍ VS ഉത്സാന് ഹ്യുണ്ടായ് എഫ്.സി, കിക്കോഫ് സമയം വൈകുന്നേരം അഞ്ച്.
ഫെബ്രുവരി ഏഴ്: നാലാം മാച്ച് വൈകുന്നേരം ആറിന് തുടങ്ങും. ടീമുകളെ പിന്നീട് അറിയാം.
ഫെബ്രുവരി എട്ട്: ആറാം മാച്ച്: യോഗ്യത നേടുന്ന ടീം VS ബയേണ്‍ മ്യൂണിക് കിേക്കാഫ് സമയം: രാത്രി എട്ട്.ദോഹയില്‍ നിന്ന് 22 കിലോമീറ്ററാണ് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലേക്കുള്ള ദൂരം. ദോഹ മെട്രോയുടെ അല്‍ റിഫ സ്റ്റേഷനില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് നടെന്നത്താന് കഴിയും. കളിയുള്ള ദിവസങ്ങളില്‍ രാത്രി വൈകിയും മെട്രോ സര്‍വിസുകള്‍ ഉണ്ടാകും. കളികഴിഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് കാണികള്‍ക്ക് തിരിച്ചെത്താനും മെട്രോ ഉപയോഗപ്പെടുത്താം.
എജുക്കേഷന്‍ സിറ്റി സ്റ്റേഡിയ
സ്റ്റേഡിയത്തിലെ ക്ലബ് ലോകകപ്പ് മാച്ചുകള്‍:
ഫെബ്രുവരി നാല്: അല്‍ ദുഹൈല്‍ എസ്.സി VS അല്‍ അഹ്ലി എസ്.സി. കിേക്കാഫ് സമയം രാത്രി 8.30.
ഫെബ്രുവരി ഏഴ്: മാച്ച് അഞ്ച്: കിേക്കാഫ് സമയം രാത്രി ഒമ്ബത്.
ഫെബ്രുവരി 11. മൂന്നാം സ്ഥാനത്തിനുള്ള േപ്ല ഓഫ് മത്സരം കിക്കോഫ്: വൈകുന്നേരം ആറ്.ദോഹയില്‍ നിന്ന് 13 കിലോമീറ്ററാണ് സ്റ്റേഡിയത്തിലേക്കുള്ള ദൂരം. ഗ്രീന്‍ ലൈനിലെ എജുക്കേഷന്‍ സിറ്റി സ്റ്റേഷനില്‍നിന്ന് സ് റ്റേഡിയത്തിലേക്ക് നടന്നെത്താന്‍ കഴിയും. കളികഴിഞ്ഞ് തിരിച്ചുപോകാന്‍ രാത്രി വൈകിയും മെട്രോ സര്‍വിസ് ഉണ്ടാകും.
മൂന്നുമണിക്കൂര്‍ മുേമ്ബ സ്റ്റേഡിയങ്ങള്‍ തുറക്കും
രണ്ട് സ്റ്റേഡിയവും കിേക്കാഫിന് മൂന്നുമണിക്കൂര്‍ മുേമ്ബ തുറക്കും. പാര്‍ക്കിങ് ഏരിയകളും ടാക്സി ഏരിയകളും മൂന്നുമണിക്കൂര്‍ മുമ്ബുതന്നെ തുറന്നിരിക്കും. ദോഹ മെട്രോ ദിവസം മുഴുവനും സര്‍വിസ് നടത്തുകയും ചെയ്യും.കാണികളെല്ലാം മല്സരത്തിെന്റ ഒരു മണിക്കൂര്‍ മുെമ്ബങ്കിലും സ്റ്റേഡിയത്തില്‍ എത്തണം. മാസ്ക് ധരിച്ചിരിക്കണം. ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് ഉണ്ടായിരിക്കണം. ദോഹ മെട്രോയില്‍ അടക്കം വന്തിരക്കുണ്ടായിരിക്കും. ശാരീരിക അകലം പാലിക്കേണ്ടതിനാല്‍ അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. സ്റ്റേഡിയങ്ങള്ക്കടുത്തുള്ള റോഡുകള്‍ മത്സരം നടക്കുന്ന ദിവസം താല്‍ക്കാലികമായി അടച്ചിടാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ @roadto2022 and @roadto2022news എന്നീ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്തുടര്ന്ന് ഏറ്റവും പുതിയ യാത്രാനിര്‍ദേശങ്ങള്‍ അറിയണം.റോഡുകള്‍ അടക്കല്‍, വഴിതിരിച്ചുവിടല്‍ അടക്കമുള്ള യാത്രാസംബന്ധമായ പുതിയ വിവരങ്ങള്‍ ഈ അക്കൗണ്ടുകളില്‍ ലഭ്യമാണ്.