കാര്‍ഷിക മേഖലയില്‍ േജാലി ചെയ്യാന്‍ ആളെ കിട്ടാത്തതാണ് ഉല്പാദനം കുറയാന്‍ പ്രധാന കാരണം. താരതമ്യേന കൃഷിക്ക് അനുകൂലമായ കാലാവസ്ഥയായിട്ടും കാര്‍ഷിക േജാലിക്ക് ആളെ കിട്ടാത്തതിനാല്‍ ഉല്പാദനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം കുറഞ്ഞതായി കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ ബംഗ്ലാദേശികളും ഇന്ത്യക്കാരുമാണ് കാര്യമായി ജോലി ചെയ്യുന്നത്.ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് ഇൗ മേഖലയില്‍ ജോലിചെയ്യുന്ന നിരവധി പേരാണ് രാജ്യം വിട്ടത്. മറ്റു കാരണങ്ങളാല്‍ രാജ്യം വിട്ടവരുമുണ്ട്. പുതിയ വിസക്ക് തൊഴിലാളികളെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ഉല്പാദനം കുറക്കുക മാത്രമാണ് പോംവഴി. അതിനാല്‍ കൃഷിഭൂമിയില്‍ പൂര്‍ണമായി കൃഷി ചെയ്യാനും ഉടമകള്‍ക്ക് കഴിയുന്നില്ല. തങ്ങളുടെ ഫാമിലെ 30 ശതമാനം തൊഴിലാളികള്‍ രാജ്യം വിട്ടതായി പ്രമുഖ ഫാം ഉടമ പ്രതികരിച്ചു. തൊഴിലാളികളുടെ കുറവ് കാരണം പല കൃഷികളും ഇറക്കിയിട്ടില്ല. കാര്‍ഷിക പരിപാലനത്തിനും വിളവെടുപ്പിനും ആവശ്യത്തിന് തൊഴിലാളികളില്ലെങ്കില്‍ വന്‍ നഷ്ടം വരും. അതിനാല്‍ വിളവെടുപ്പിനും മറ്റും കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമുള്ള കൃഷികള്‍ കുറച്ചിട്ടുണ്ട്. പച്ചമുളക്, പയര്‍, വെണ്ട തുടങ്ങിയ കൃഷികളുടെ വിളവെടുപ്പിന് കൂടുതല്‍ ജോലിക്കാര്‍ ആവശ്യമാണ്.അതിനാല്‍ ഇത്തരം കൃഷികള്‍ കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ട് ദിവസം തോറും ഇവയുടെ വിളവെടുപ്പുണ്ടായിരുന്നു. ഇൗ സീസണില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് വിളവെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിളവെടുപ്പിന് താരതേമ്യന തൊഴിലാളികള്‍ കുറവ് ആവശ്യമുള്ള തക്കാളി അടക്കമുള്ളവയുടെ ഉല്പാദനം ഇൗ വര്‍ഷം കൂടുതലാണെന്നും ഒമാന്‍ തക്കാളിക്ക് ഇൗ വര്‍ഷം വില കുറവാണെന്നും അദ്ദേഹം പറഞ്ഞു.ഒമാന്‍ പച്ചക്കറികള്‍ ഉല്പാദനം ആരംഭിക്കുന്ന ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ സീസണില്‍ ഒമാനില്‍ പച്ചക്കറിക്ക് നല്ല വിലക്കുറവ് അനുഭവപ്പെടാറുണ്ട്. എന്നാല്‍, തൊഴിലാളി ദൗര്‍ലഭ്യം കാരണം ഇൗ വര്‍ഷം ഒമാനി പച്ചക്കറി ഉല്പന്നങ്ങള്ക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 15 ശതമാനം വില കൂടുതലാണ്. വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. നിലവിലെ അവസ്ഥയില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നതിന് ചെലവ് കൂടുമെന്ന് പഴം-പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സുഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ചെലവ് വല്ലാതെ വര്‍ധിച്ചിട്ടുണ്ട്.എയര്‍ കാര്‍ഗോ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. കപ്പല്‍ വഴി എത്തിക്കുന്നതിനുള്ള നിരക്കും വര്‍ധിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ നിരക്കുകള്‍ 20 ശതമാനം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്തുള്ള രാജ്യങ്ങളില്‍നിന്ന് എത്തിക്കുന്നതിനും ഗതാഗത നിരക്കില്‍ 20 ശതമാനത്തിലധികം വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത്തരം കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറി ഉല്പന്നങ്ങള്ക്ക് വില കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.