ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ ട്വിറ്ററില്‍ ആരാധകര്‍ക്ക് താനുമായി സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. നിരവധി പേരാണ് ‘മോഹന്‍ലാലിനോട് ചോദിക്കാം’ എന്ന പരിപാടിയില്‍ പങ്കെടുത്തത്.ഒറ്റവാക്കില്‍ ഇച്ചാക്കയെ നിര്‍വചിക്കാമോ, ദൃശ്യത്തിന് മൂന്നാം ഭാഗം കാണുമോ, സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജിനെ എങ്ങനെ കാണുന്നു, ജഗതിച്ചേട്ടനെക്കുറിച്ച് ഒറ്റ വാക്കില്‍ എന്തു പറയുന്നു എന്ന് തുടങ്ങി മകളുടെ പുതിയ ബുക്കിനെ പറ്റി എന്താണ് അഭിപ്രായം എന്നു വരെയുള്ള ചോദ്യങ്ങള്‍ക്ക് താരം ആരാധകര്‍ക്ക് മറുപടി നല്‍കി.ദൃശ്യം2 സിനിമയില്‍ എത്ര കുഴി വെട്ടും ലാലേട്ടാ എന്ന ചോദ്യത്തിന് ‘അപ്പം തിന്നാല്‍ പോരേ മോനെ കുഴി എണ്ണണോ’ എന്ന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി വന്നു.ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്ന ഊര്‍ജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ബോബനും മോളിയുമാണെന്നാണ് താരം പറഞ്ഞത്. തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് താരം ഉമ്മ നല്‍കി.മോഹന്‍ലാല്‍ നായകനായെത്തുന്ന ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീന, അന്‍സിബ, എസ്തര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.