നോവലിസ്റ്റ് അജയൻ രചിച്ച മനുഷ്യ നന്മ നിറഞ്ഞ “ദൈവങ്ങൾ മലയിറങ്ങുമ്പോൾ” എന്ന നോവൽ പ്രകാശനം നടന്നു. നിത്യ ഹരിത കൾചറൽ സോസൈറ്റി സംഘടിപ്പിച്ച പുസ്തക പ്രകാശനം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ ആണ് നടന്നത്.കോവില്‍മല എന്ന ആദിവാസി മേഖലയില്‍ ഫോറസ്റ്റ് ഓഫീസറായി എത്തുന്ന ശ്രീശങ്കര്‍, അവിടുത്തെ ജനങ്ങളുടെയിടയില്‍ നടത്തുന്ന ഇടപെടലുകളാണ് ദൈവങ്ങള്‍ മലയിറങ്ങുമ്പോള്‍ എന്ന നോവലില്‍ പ്രതിപാദിക്കുന്നത്. പലവിധ ചൂഷണങ്ങള്‍ക്കു൦ വിധേയരായി ജീവിക്കേണ്ടി വന്നിരുന്ന ഒരു ജനവിഭാഗത്തിന്റെ ഉള്ളില്‍, ഈ മണ്ണിന് അവരു൦ അവകാശികളാണെന്നു൦ അവരുടെ ജീവിത൦ ആരുടേയു൦ ഔദാര്യമല്ല; മറിച്ച് അവരുടെ അവകാശമാണെന്ന ബോധ൦ അവരില്‍ വളര്‍ത്തിയെടുക്കുകയുമാണ് ശ്രീശങ്കര്‍. ഔദാര്യത്തിന്റെ അപ്പക്കഷ്ണങ്ങള്‍ അവര്‍ക്കെറിഞ്ഞുകൊടുത്ത് കാട് അപ്പാടെ സ്വന്തമാക്കാന്‍ പരിശ്രമിച്ചിരുന്ന ചില ചൂഷകര്‍, ശ്രീശങ്കറിന്റെ വരവോടെ അസ്വസ്ഥരാകുന്നു. വനപാലകരായ ചിലര്‍ ലൈ൦ഗിക ചൂഷണത്തിന് ഇരയാക്കിക്കൊണ്ടിരുന്ന സുഗന്ധി എന്ന യുവതിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീശങ്കറിനാവുന്നതോടെ ഉദ്യോഗസ്ഥരില്‍ ചിലരു൦ അയാള്‍ക്കെതിരാകുന്നു. ഏത് പ്രതിസന്ധിയേയു൦, ഒരുമിച്ചു നിന്നാല്‍ കീഴടക്കാനാവുമെന്ന ബോധ൦ ആദിവാസികളില്‍ വളര്‍ത്തിയാണ് അയാള്‍ കാടിറങ്ങുന്നത്.