ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ ട്രാവല്‍ ബബിള്‍ ഹോളിഡേസ് പാക്കേിലെ അവസാന യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേസ് ജീവനക്കാര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.എല്ലാ യാത്രക്കാര്‍ക്കും പ്രത്യേക സമ്മാനപ്പൊതികളും അധികൃതര്‍ നല്‍കിയിരുന്നു. കൂടാതെ, അടുത്ത ഹോളിഡേസ് യാത്രയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സ്പെഷല്‍ ഓഫര്‍ കോഡും നല്കി. തെരഞ്ഞെടുത്ത ഭാഗ്യവാന് 5000 റിയാല്‍ മൂല്യമുള്ള വൗച്ചറാണ് സമ്മാനമായി ലഭിച്ചത്.കോവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും സ്വദേശികള്‍ക്കും താമസക്കാരായ വിദേശികള്‍ക്കും യാത്ര ചെയ്യുന്നതിനുള്ള സുവര്‍ണാവസരമാണ് ഖത്തര്‍ എയര്‍വേസ് ഹോളിഡേസ് ഒരുക്കിയത്.സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അവധിക്കാലം ആഘോഷിക്കുന്നതിന് ഖത്തര്‍ എയര്‍വേസ് പുറത്തിറക്കിയ കോവിഡ് കാല പാക്കേജാണ് ട്രാവല്‍ ബബിള്‍ ഹോളിഡേസ്. ക്വാറന്റീനോ ഐസലേഷനോ റീഎന്‍ട്രി പെര്‍മിറ്റോ ഇല്ലാതെ മാലദ്വീപില്‍ അവധിക്കാലം ആഘോഷിച്ച് തിരിച്ചുവരാനുള്ള സൗകര്യമാണ് ട്രാവല്‍ ബബിള്‍ ഹോളിഡേസ് നല്‍കുന്നത്. ഖത്തര്‍ പുറത്തിറക്കുന്ന കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മാലദ്വീപുകള്‍ ഉള്‍പ്പെട്ടതിന് പിന്നാലെയാണ് ഖത്തര്‍ എയര്‍വേസ് പാക്കേജ് പ്രഖ്യാപിച്ചിരുന്നത്.ഖത്തറില്‍നിന്നും മാലദ്വീപിലേക്കും തിരിച്ച് ഖത്തറിലേക്കുമുള്ള വിമാന ടിക്കറ്റ്, താമസം, എയര്‍പോര്‍ട്ടില്‍നിന്ന് ഹോട്ടലിലേക്കും തിരിച്ച് എയര്‍പോര്‍ട്ടിലേക്കുമുള്ള യാത്ര, നികുതികള്‍ എന്നിവയടങ്ങുന്നതാണ് പാക്കേജ്. കുറഞ്ഞ കാലയളവിലേക്കുവേണ്ടി മാത്രമുണ്ടായിരുന്ന പാക്കേജ് ഏറെ ജനപ്രിയമായതിനെ തുടര്‍ന്ന് രണ്ടു തവണയാണ് ദീര്‍ഘിപ്പിച്ചത്. 2020 നവംബറില്‍ ആരംഭിച്ചതിനു ശേഷം 70തിലധികം വിമാനങ്ങളാണ് ദോഹ-മാലദ്വീപ് സെക്ടറില്‍ പറന്നത്. എക്സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ്, ക്വാറന്റീന്, സെല്‍ഫ്-ഐെസാലേഷന്‍ എന്നീ നിയന്ത്രണങ്ങളില്ലാതെ 3000ത്തിലധികം യാത്രക്കാരാണ് അവധിക്കാലം ആസ്വദിച്ചത്.