മുന്നണിയില്‍ എടുക്കില്ലെന്നും സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം പി.സി ജോര്‍ജ് തള്ളി.ഇതോടെ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ ഭാഗമാകാന്‍ പി.സി ജോര്‍ജ് ശ്രമം തുടങ്ങി. എന്‍ഡിഎ നേതാക്കളുമായി ശനിയാഴ്ചയും ഞായറാഴ്ചയും സംസാരിക്കുമെന്ന് ജോര്‍ജ്ജ് അറിയിച്ചു. അതിന് ശേഷം തീരുമാനം പ്രഖ്യാപിക്കും.