ബിഎസ്‌എന്‍എല്‍ എഫ് യു പി പരിധി ഉപേക്ഷിച്ച്‌ കൊണ്ട് 199 രൂപയുടെ പ്ലാന്‍ പരിഷ്‌ക്കരിക്കുന്നു

0

2021 ജനുവരി 10 മുതല്‍ പരിധിയില്ലാത്ത വോയ്സ് കോളിംഗ് ആനുകൂല്യങ്ങളുള്ള പ്ലാന്‍ വൗചറുകള്‍, എസ്ടിവി, കോംബോ വൗചറുകള്‍ എന്നിവയ്ക്ക് പരിധിയില്ലാത്ത കോളുകള്‍ ലഭ്യമാക്കുമെന്ന് ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു.നേരത്തെ അടിസ്ഥാന താരിഫില്‍ ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കിയിരുന്നു. എന്നാല്‍, 199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിനായുള്ള പോസ്റ്റ് എഫ്യുപി ചാര്‍ജുകള്‍ ബിഎസ്‌എന്‍എല്‍ നീക്കം ചെയ്യുന്നുണ്ടോ എന്നത് വ്യക്തമല്ല. റിപോര്‍ട് അനുസരിച്ച്‌, ബിഎസ്‌എന്‍എല്‍ 199 രൂപ പോസ്റ്റ്പെയ്ഡ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പരിഷ്‌കരിച്ചു.ബിഎസ്‌എന്‍എല്ലിന്റെ 199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ 75 ജിബി വരെ റോള്‍ഓവര്‍, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയുള്ള 25 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. മുമ്ബ്, ഈ പ്ലാന്‍ പ്രതിദിനം 250 മിനിറ്റ് പരിധിയിലുള്ള കോളുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇനി ഉപയോക്താക്കള്‍ക്ക് ആഭ്യന്തര നെറ്റ്വര്‍കിലേക്കും പരിധിയില്ലാത്ത ഓണ്‍നെറ്റ്, ഓഫ്നെറ്റ് കോളിംഗ് ആക്സസ് ചെയ്യാന്‍ കഴിയും.398 രൂപ വിലമതിക്കുന്ന പുതിയ സ്പെഷ്യല്‍ താരിഫ് വൗചറും (എസ്ടിവി) ബിഎസ്‌എന്‍എല്‍ പുറത്തിറക്കി, ഇത് എഫ്യുപി പരിധിയും പരിധിയില്ലാത്ത ഡാറ്റാ ആനുകൂല്യങ്ങളും ഇല്ലാതെ പരിധിയില്ലാത്ത കോളിംഗ് നല്‍കുന്നു. പ്രീപെയ്ഡ് വൗചര്‍ 30 ദിവസത്തെ വാലിഡിയുള്ള 100 എസ്‌എംഎസും സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.ബിഎസ്‌എന്‍എല്‍ ഒരു പ്രമുഖ ആഗോള ഒടിടി പ്ലാറ്റ്ഫോമായ യപ് ടിവിയുമായി സഹകരിച്ച്‌ ഒരു പുതിയ സിംഗിള്‍ സബ്സ്‌ക്രിപ്ഷന്‍ വീഡിയോ സ്ട്രീമിംഗ് ആരംഭിച്ചു. ലൈവ് ടിവി ചാനലുകളുടെ വലിയ ശൃംഖലയിലേക്ക് ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ആക്സസ് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും കഴിയുമെന്നും ബിഎസ്‌എന്‍എല്‍ അഭിപ്രായപ്പെട്ടു.സ്മാര്‍ട് ടിവി, പിസി, മൊബൈല്‍, ടാബ്ലെറ്റ്, സ്ട്രീമിംഗ് മീഡിയ പ്ലെയറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ നിന്ന് യുപ് ടിവി സ്‌കോപ് ആക്സസ് ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ലൈവ് ചാറ്റുകള്‍ നടത്താനും ലൈവ് വോടെടുപ്പുകളില്‍ പങ്കെടുക്കാനും കഴിയും.

You might also like

Leave A Reply

Your email address will not be published.