ദമ്ബതികളുടെ പ്രതിനിധിയാണ് മേഗന്‍ ഗര്‍ഭിണിയാണെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇരുവരുടെയും ആദ്യ കുഞ്ഞ് ആര്‍ക്കിക്ക് കഴിഞ്ഞ മെയ് മാസത്തിലാണ് ഒരു വയസ്സ് തികഞ്ഞത്.രാജകുടുംബത്തിന് സന്തോഷമുള്ള വാര്‍ത്തയാണിതെന്ന് ബക്കിംഗ്ഹാം കൊട്ടാര പ്രതിനിധി അറിയിച്ചു. കഴിഞ്ഞ ജൂലൈ മാസത്തില്‍ മേഗന് ഗര്‍ഭഛിദ്രം സംഭവിച്ചിരുന്നു. സഹിക്കാനാവാത്ത ദുഖം എന്നാണ് എന്നാണ് മേഗന്‍ ഇതേക്കുറിച്ച് അന്ന് പറഞ്ഞത്.കിരീടാവകാശത്തില്‍ എട്ടാം നിരയിലായിരിക്കും ഇരുവരുടെയും പുതിയ കുഞ്ഞ്. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഔദ്യോഗിക പദവികള്‍ ഒഴിഞ്ഞ മേഗനും ഹാരിയും നിലവില്‍ മകന്‍ ആര്‍ക്കിയോടൊപ്പം നോര്‍ത്ത് അമേരിക്കയിലാണ് താമസം. സ്യൂട്ട്സ് എന്ന വെബ് സീരീസിലൂടെ പ്രശ്സതയായ മേഗന്‍ 2018 ലാണ് ഹാരിയെ പരിചയപ്പെടുന്നത്.2020ലാണ് ഇരുവരും രാജകുടുംബം വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറി സ്വകാര്യതയുള്ള മറ്റൊരു ജീവിതം കെട്ടിപ്പെടുക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കീഴിലല്ലാത്ത സ്വന്തമായ ചാരിറ്റി, വിനോദ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇരുവരും പദ്ധതിയിടുന്നുണ്ട്.ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളില്‍ മേഗന്‍ നേരിടുന്ന വിവേചനം കൊണ്ടാണ് ഇരുവരും കൊട്ടാരം വിട്ടതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതേപറ്റി ഇരുവരും പ്രതികരിച്ചിട്ടില്ല.