മൂന്നുവട്ടം വിവാഹിതനായിട്ടും അതിനു പുറത്ത് എത്ര പേരുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും എത്ര കുട്ടികളുടെ പിതാവാണ് താനെന്നും അറിയില്ലെന്നുമാണ് പുതിയ ഏറ്റുപറച്ചില്‍. പുതുതായി ചെയ്യുന്ന ഡോക്യുമെന്‍ററിയിലാണ് ബ്രസീല്‍ ഇതിഹാസത്തിെന്റ വെളിപ്പെടുത്തല്‍. ”സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് കുറച്ചു ബന്ധങ്ങളുണ്ടായിരുന്നു. ചിലതില്‍ മക്കളുമുണ്ടായി. പക്ഷേ, ഞാന്‍ അറിഞ്ഞത് വൈകിയാണ്”.ഏഴു മക്കളുടെ പിതാവാണ് പെലെയെന്നാണ് പുറംലോകത്തിനു മുന്നിലെ ചിത്രം. ഇതില്‍ തന്നെ മകള്‍ സാന്ദ്ര മക്കാഡോയെ തെന്റ മകളായി -1996 കോടതി വിധി തിരിച്ചായിട്ടും- പെലെ അംഗീകരിക്കുന്നില്ല. ആദ്യ രണ്ടു വിവാഹങ്ങളിലാണ് അഞ്ചു കുട്ടികള്‍. റോസ്േമരി ഡോസ് റീസ് ചോല്‍ബി, അസീറിയ ലെമോസ് സീക്സാസ് എന്നിവരാണ് ആദ്യ ഭാര്യമാര്‍. മക്കളില്‍ കെല്ലി, എഡീഞ്ഞോ എന്നിവര്‍ക്ക് 50 വയസ്സുണ്ട് പ്രായം. ഇരട്ടകളായ ജോഷ്വ, സെലസ്റ്റെ എന്നിവര്‍ക്ക് 24ഉം.അതേ സമയം, തെന്റ ഭാര്യമാര്‍ക്കും അവിഹിത ബന്ധങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്ന് ഡോക്യുമെന്‍ററിയില്‍ പെലെ പറയുന്നു.ലോകകപ്പില്‍ 14 കളികളിലായി 12 ഗോളുകള്‍ സ്കോര്‍ ചെയ്ത 80 കാരനായ പെലെ ബ്രസീലിെന്റ വലിയ വിജയങ്ങളില്‍ മാത്രമല്ല, പിന്നീട് ആ രാജ്യം ലോകത്തുടനീളം നിലനിര്‍ത്തുന്ന കായിക വിലാസത്തിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. പ്രതിരോധനിര ഒന്നിച്ചു ചെറുത്തുനിന്ന മൈതാനങ്ങളിലും അതിവേഗ ഗോളുകളുമായി സൂപര്‍ മാന്‍ പദവിയേറിയ താരം ഇപ്പോഴും ബ്രസീല്‍ ജനതയുടെ ഇതിഹാസമാണ്. യു.എന്‍ ഗുഡ്വില് അംബാസഡറായ പെലെ 1,363 കളികളിലായി 1,283 ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്നു ഫുട്ബാള്‍ ലോകകപ്പ് സ്വന്തമാക്കിയ ലോകത്തെ ഏക താരവുമാണ്.