സിഎസ്‌കെയുടെ ഏറ്റവും മികച്ച ലേലമെന്നാണ് ഇത്തവണത്തേതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.ഇത്തവണ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര, കര്‍ണാടകയുടെ ഓള്‍റൗണ്ടര്‍ കെ ഗൗതം എന്നിവരെ ലേലത്തില്‍ സിഎസ്‌കെ വാങ്ങിയിരുന്നു. ഇവരെക്കൂടാതെ ആഭ്യന്തര ക്രിക്കറ്റിലെ മൂന്നു യുവതാരങ്ങളേയും.കഴിഞ്ഞ സീസണ്‍ സിഎസ്‌കെയെ സംബന്ധിച്ച് മോശമായിരുന്നുവെന്ന് പറയാന്‍ കാരണം സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടിയില്ലെന്നതു കൊണ്ടാണ്. മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇതുവരെ നടന്നതില്‍ വച്ച് സിഎസ്‌കെയുടെ ഏറ്റവും മികച്ച ലേലം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. ലേലത്തില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനായി സിഎസ്‌കെ തുടക്കത്തില്‍ ഒന്നു ശ്രമിച്ചുനോക്കി. പക്ഷെ പിന്നീട് ഇതേ വിലയ്ക്കു കെ ഗൗതമിനെയും മോയിന്‍ അലിയെയും അവര്‍ വാങ്ങിച്ചു. ഒരു വിലയ്ക്കു രണ്ടു കളിക്കാരെയാണ് സിഎസ്‌കെയ്ക്കു ലഭിച്ചിരിക്കുന്നത്. ഗംഭീര്‍ പറയുന്നു.ഇങ്ങനെയായിരിക്കണം ലേലം. വലിയ പണം മുടക്കുന്നതിലല്ല, ടീമിന് ഗുണം ചെയ്യുന്ന കളിക്കാരെ കൊണ്ടുവരുന്നതിലാണ് കാര്യം. മോയിനും ഗൗതമും സിഎസ്‌കെയെ ജയിപ്പിക്കാന്‍ ശേഷിയുള്ള കളിക്കാരാണ്. വേണമെങ്കില്‍ ടീമിനെ അവര്‍ ചാംപ്യന്‍മാരാക്കുകയും ചെയ്യും. ഗംഭീര്‍ പറയുന്നു.